Wednesday, December 2, 2009

സ്വാമിശരണം

ശബരിമല യാത്രയെക്കുറിച്ച് ഒരു പോസ്റ്റ്...
ഇത് ഒരിക്കലും ഒരു ബ്ലോഗ് പോസ്റ്റ് ആകേണ്ടിയിരുന്നതല്ല. ഇത്തവണ മലക്കുപോയി മടങ്ങിയെത്തിയപ്പോള്‍, അതിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കാന്‍ ഞാന്‍ തുടങ്ങിയതാണ്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഒന്നടങ്കം “ഇവിടെയെങ്കിലും ഒരല്പം സ്വൈര്യം താടേയ്.. നീ പോയി നിന്റെ ബ്ലോഗിലെങ്ങാനും എഴുത്” എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു പോസ്റ്റായി മാറുകയായിരുന്നു.. അതുകൊണ്ട് ഇത് എന്റെ ട്വിറ്റര്‍ സ്നേഹിതര്‍ക്ക് സമര്‍പ്പിക്കുന്നു.
സ്വാമിയേശരണമയ്യപ്പാ...
അപ്പോള്‍ തുടങ്ങാം; വായിച്ച് അനുഭവിക്കൂ.. അല്ല അനുഗ്രഹിക്കൂ...
--------------------------------------------------

ശനിയാഴ്ച(28Nov2009) രാവിലെ; സമയം 8മണി.. ലൊക്കേഷന്‍: ശ്രീകാര്യത്തെ ഞങ്ങളുടെ വീട്..
“എട്ടരക്കാണ് കെട്ടുനിറക്കാന്‍ ചെല്ലാമെന്ന് പറഞ്ഞത്.. ഇതുവരെ കരിക്ക് ചെത്തിക്കഴിഞ്ഞില്ലേ?”
ഞാന്‍ അഭിലാഷിനോട് ചോദിച്ചു..

ശബരിമലക്കുള്ള കെട്ടുമുറുക്കിന് ആവശ്യമായ സാധനങ്ങളെല്ലാം, വേണുസ്വാമി റെഡിയാക്കിയിട്ടുണ്ട്. ഇനികരിക്കിന്റെ തൊണ്ടൊക്കെ ചെത്തിക്കളഞ്ഞ് ഒന്ന് മിടുക്കനാക്കി എടുക്കണം.. എന്നിട്ടു അമ്പലത്തിലേക്ക് പോകണം..

"ഞാന്‍ പ്രൊഫഷണല്‍ കരിക്ക് ചെത്തുകാരനല്ല.. പോരാത്തതിന് ഒരു ഒണക്ക കത്തിയും”..

അഭിലാഷ് സ്വാമി കലിപ്പിലാണ്.. ഒന്നും മിണ്ടാതിരിക്കുന്നതാ‍ ബുദ്ധി.. എനിക്ക് എന്തായാലും അതു റെഡിയാക്കാനുള്ള പരിജ്ഞാനം പോര. അവനാണെങ്കില്‍ സംഭവം എങ്ങനെയേലും സെറ്റപ്പാക്കും..

അല്പം കഴിഞ്ഞപ്പോള്‍, മുഖത്ത് ശോകഭാവവുമായി അഭിലാഷ് മുന്നില്‍... “അളിയാ ഒരബദ്ധം പറ്റി.. ചെത്തിവന്നപ്പോള്‍, കരിക്കു തുളഞ്ഞുപോയി.. വെള്ളമെല്ലാം പോയി..”

“എടാ .. അലവലാ.. സോറി സ്വാമീ.. ഒരു കാര്യം ചെയ്യുമ്പോള്‍ ആത്മാര്‍ഥത വേണം, പിന്നെ ആവശ്യത്തിന് ഏകാഗ്രതയും. ഞാന്‍ ചെയ്തോളാമെന്ന് പറഞ്ഞതല്ലേ?(ചുമ്മാ) .. എന്നാലും പഴം മുറിക്കാന്‍ പൊലും കൊള്ളാത്ത കത്തിയും കൊണ്ട് നീ എങ്ങനെ അതു സാധിച്ചു?”

“കരിക്ക് എളവനാരുന്നു; അതാ പറ്റിയെ..”

“അതെ.. എളവനായതുകൊണ്ടാണല്ലോ ഇതിനെ കരിക്കെന്ന് വിളിക്കുന്നത്.. ഇനി എന്തു ചെയ്യും?? വഴിയില്‍ കരിക്ക് കച്ചവടക്കാരൊന്നും വരാന്‍ സമയമായില്ല...”

“ ഒരു വഴിയുണ്ടടേയ്. അപ്പുറത്തെ അമ്മച്ചീടെ മുറ്റത്തെ തെങ്ങില്‍ നല്ല മുറ്റു കരിക്കുണ്ട്.. ഇട്ടാലോ..”
(മാലയിട്ടാലും പഴയ സ്വഭാവം മറക്കുമോ)

മറ്റൊന്നും ആലോചിക്കാന്‍ സമയമില്ല... മാലയൊക്കെ പുറത്തെടുത്തിട്ട്, എക്സ്ട്രാ വിനയം ഒക്കെ മുഖത്ത് വരുത്തി അമ്മച്ചിയോട് പോയി കാര്യം പറഞ്ഞു. രാവിലേം വൈകിട്ടും അമ്പലത്തില്‍ പോകുന്ന പരമഭക്തയായ അമ്മച്ചിക്ക് നൂറുവട്ടം സമ്മതം. ഒരു സംശയം മാത്രം.
ആരു തെങ്ങില്‍ കേറും??

“അതുപേടിക്കേണ്ട അമ്മച്ചീ.. ദേ ആഇരിക്കണ തോട്ടിയുണ്ടെങ്കില്‍ ഞങ്ങളുടെ വീടിന്റെ ടെറസ്സിന്റെ നിന്ന് പറിക്കാം..“ അഭിലാഷ് പറഞ്ഞു.
“ടെറസ്സിന്റെ പാരപ്പറ്റില്‍ നിന്നാല്‍, നിസ്സാരമായി കൈ എത്തിച്ച് തന്നെ പറിക്കാവുന്നതേ ഉള്ളൂ.. “ ഞാന്‍ ഓവറാക്കി.. (അമ്മച്ചിക്ക് ഡൌട്ട് അടിച്ചു കാണുമോ? ഏയ്..)

എന്തായാലും ഭഗവാന്റെകാര്യമല്ലേ അമ്മച്ചി സമ്മതിച്ചു. അങ്ങനെ അഭിലാഷ് തന്നെ കരിക്കിട്ട്, അത് ചെത്തി റെഡിയാക്കി, പ്രശ്നങ്ങള്‍ ഒക്കെ സോള്‍വ് ചെയ്തു.അപ്പോഴേക്കും എല്ലാവരും എത്തി.. നേരെ അമ്പലത്തിലേക്ക്. വേണുസ്വാമി എല്ലാം തയ്യാറാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

അങ്ങനെ 11 മണിയോട്കൂടി കെട്ടുനിറച്ചു ഞങ്ങള്‍ ഏഴു ഐടി സ്വാമിമാര്‍ ഒരു ക്വാളിസില്‍ യാത്ര ആരംഭിച്ചു. കൊട്ടാരക്കര ആര്യാസില്‍ നിന്ന് ഉച്ചഭക്ഷണം..
വീണ്ടും യാത്ര. ഇടക്കിടെ ശരണം വിളികള്‍..

അകലെ പൂങ്കാവനം ദൃശ്യമായിത്തുടങ്ങിയതോടെ അന്തരീക്ഷത്തിലെ ചൂട് മാറി പകരം കാടിന്റെ കുളിര്‍മ അനുഭവപ്പെട്ടുതുടങ്ങി..

മണ്ഡലകാലത്ത് ഒരുക്കങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചകളും പരസ്പരം പഴിചാരലുകളും പരാതികളും ഒക്കെ എല്ലാവര്‍ഷവും ഉണ്ടാവാറുണ്ട്.. ഈ വര്‍ഷവും അതിന് കുറവൊന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു.. എന്തായാലും മുന്‍‌വര്‍ഷങ്ങളേ അപേക്ഷിച്ച് ഇത്തവണ റോഡിന്റെ കണ്ടീഷന്‍ ഒത്തിരി നന്നായതായാണ് തോന്നിയത്... സീസണ്‍ തീരുന്നതുവരെ ഇങ്ങനെയാണെങ്കില്‍ കൊള്ളാം..

4 മണിയോടെ ഞങ്ങള്‍ പമ്പയിലെത്തി. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് പമ്പയില്‍ വന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ അധികൃതര്‍ വളരെ നല്ല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നദിയിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നന്നേ കുറവ്;ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ പോലുള്ള സാധനങ്ങള്‍ ഒന്നും കാണാനേ ഇല്ല.

കുറച്ച് ദിവസങ്ങളായി മഴ ഇല്ലെങ്കിലും പമ്പയില്‍ അത്യാവശ്യം വെള്ളമുണ്ട്... നല്ല തിരക്കും.. ഞങ്ങള്‍ ത്രിവേണിക്കടുത്ത്, തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് ഇറങ്ങി. തണുത്ത വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ക്ഷീണമൊക്കെ ‘പമ്പകടന്നു’.

കുളികഴിഞ്ഞ്,ഓരോ ചുക്കുകാപ്പി കുടിച്ചു... എന്തോ ചുക്കുകാപ്പിക്കു പഴയ ഒരു ഗുമ്മില്ല എന്ന് തോന്നി. വീണ്ടും തിരക്കിലൂടെ നടന്ന് തുടങ്ങിയപ്പോളാണ് രഞ്ജിത്ത് ആ സന്തോഷവാര്‍ത്ത അറിയിക്കുന്നത്..

അഭിലാഷിനെ കാണുന്നില്ല !!!

ആദ്യം തമാശയായി കരുതിയെങ്കിലും, പിന്നെ കളി കാര്യമായി... ഞങ്ങള്‍ ആറുപേരും ഓടി നടന്ന് തപ്പിയിട്ടും ആളെ കാണുന്നില്ല.. ഡ്രെസ്സിന്റെ കളറ് നോക്കി കണ്ടുപിടിക്കാമെന്ന് വച്ചാല്‍, എവിടെ നോക്കിയാലും കറുത്തമുണ്ടും ഷര്‍ട്ടും.. മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല... എല്ലാവര്‍ക്കും ടെന്‍ഷനായി..

അഭിലാഷിന്റെ സ്വഭാവം കൂടുതല്‍ അറിയവുന്നത്കൊണ്ട്, ചിലപ്പോള്‍ അവന്‍ കാട്ടിലൂടെ വല്ല ഷോര്‍ട്ട്കട്ടും പിടിച്ച്, ശബരിമലക്ക് പോയിക്കാണുമെന്നും, അവിടെ എത്തി വിളിക്കാമെന്നും ഞാന്‍ ഒരു സജഷന്‍ വച്ചെങ്കിലും ബാക്കി ആരും സപ്പോര്‍ട്ട് ചെയ്തില്ല..

എവിടെയെങ്കിലും കറങ്ങിനടപ്പുണ്ടാവും. ഞങ്ങളുടെ ടെന്‍ഷന്‍ ഒന്നും അവനുകാണില്ല. എല്ലാവരുടെയും മുഖത്ത് ദേഷ്യം. ഇനി ഒരു വഴിയേ ഉള്ളൂ.. പോലീസ് കണ്ട്രോള്‍ റൂമില്‍ പോയി അനൌണ്‍സ് ചെയ്യിപ്പിക്കുക..
“ഡേയ് കുപ്പുസാമീ, എങ്കപ്പോയിട്ടേന്‍ഡാ..അണ്ണന്‍ ഇങ്കെയിറുക്കെടാ..” എന്നും, “കണ്ണൂരില്‍ നിന്ന് വന്ന കുഞ്ഞിക്കണ്ണന്‍ സ്വാമിയെ കാത്ത് വിശാലാക്ഷി മാളികപ്പുറം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.” എന്നും ഒക്കെ അനൌണ്‍സ്മെന്റ് കേള്‍ക്കുമ്പോള്‍ പണ്ട് കളിതമാശയായിരുന്നു. ഇന്നു ശരിക്കും അതു ചെയ്യേണ്ടി വന്നു..

“മാലയിട്ടുപോയി. അല്ലെങ്കില്‍ ആ മൈക്ക് കയ്യില്‍ കിട്ടുമ്പോള്‍ അതിലൂടെ അവന്റെ പേരും അഡ്രെസ്സും പറഞ്ഞിട്ട് നാലുവര്‍ത്തമാനം പറയാമായിരുന്നു“.. “അല്ലെങ്കില്‍ വേണ്ട കണ്ടുകിട്ടിക്കഴിയുമ്പോ നല്ല ഇടി കൊടുക്കാം” ഓരോരുത്തരും ഓരോ രീതിയില്‍ ദേഷ്യം പ്രകടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ പോലീസ്‌സ്റ്റേഷ്നിലേക്ക് പോകാനൊരുങ്ങുമ്പോളാണ് , അങ്ങകലെ പാലത്തിലൂടെ അഭിലാഷ് നടന്നുപോകുന്നത് കാണുന്നത്. സമാധാനമായി; ആളെ കണ്ടല്ലോ.. ഞങ്ങള്‍ ഓടി അവന്റെ പിന്നാലെയെത്തി. ഉറക്കെ വിളിച്ചു. അഭിലാഷ് ഞങ്ങളെ കണ്ടു. തിരിച്ചു നടന്ന് ഞങ്ങളുടെ അടുത്തെത്തി. എന്നിട്ട് ദേഷ്യത്തോടെ ചോദിച്ചു.

“നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..” ആ നിഷ്കളങ്കമായ ഡയലോഗ് കേട്ട് മാനസികമായി തകര്‍ന്നു പോയ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

എല്ലാവരും ശബരിമലയിലേക്ക് പുറപ്പെടാന്‍ തയ്യാറായി.ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയതിരക്കാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പണ്ട് ‘കല്ലും മുള്ളും കാലുക്ക് മെത്ത’ ആയിരുന്നെങ്കില്‍ ഇന്നത് ‘ഉന്തും തള്ളും ബോഡിക്ക് മസാജ്’ എന്നാക്കേണ്ടി വരും.

പമ്പാഗണപതിയെ തൊഴുത് മലകയറ്റം തുടങ്ങി. സോഫ്റ്റ്വെയര്‍ ജീവിതം സമ്മാനിച്ച ‘സോഫ്റ്റ് വയര്‍‘ സ്റ്റാമിനക്ക് കാര്യമായ കുറവു വരുത്തിരിട്ടുണ്ടെന്ന് മനസ്സിലായി. നീലിമല കയറിത്തുടങ്ങിയില്ല; അതിനുമുന്‍പേ എനിക്ക് നല്ല കിതപ്പ് തുടങ്ങി. ചെരുപ്പിടാതെയുള്ള നടപ്പും ബുദ്ധിമുട്ട് തന്നെ. കഴിഞ്ഞതവണ ഇത്ര പ്രശ്നംതോന്നിയിരുന്നില്ല. ആ.. കഴിഞ്ഞതവണ കേറിയതിനേക്കാള്‍ അഞ്ച്കിലോ കൂടുതലാണ് ഇത്തവണ മലകേറാന്‍ വന്നിരിക്കുന്നത്. കാലുകള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങിയതില്‍ തെറ്റില്ല.

സ്വാമിയേ - അയ്യപ്പോ വിളികളുമായി പലരും എന്നെ ഓവര്‍ടേക്ക് ചെയ്തു പോകുന്നുണ്ട്. ഞാന്‍ പിന്നില്‍ നിന്ന് ‘പയ്യെപ്പോ’ എന്ന് പറഞ്ഞത് ‘അയ്യപ്പോ’ എന്നാണെന്ന് കരുതി, കൂടെയുള്ളവന്മാര്‍, മറുപടിയായി ‘സ്വാമിയേ’ ‘സ്വാമിയേ’ എന്ന് വിളിച്ച് നൂറേല്‍ കേറിക്കൊണ്ടിരിക്കുകയാണ്.

ശ്വാസം കിട്ടാന്‍ ഒരു ചെറിയ ബുദ്ധിമുട്ട് തോന്നുന്നില്ലേ എന്നൊരു സംശയം.. ഓക്സിജന്‍ സിലിണ്ടര്‍ നിരത്തിവച്ച കടകള്‍(?) ഒന്നും ഇത്തവണ ഇല്ലേ ഭഗവാനേ? കാണും; പക്ഷേ അതൊക്കെ മലയുടെ മുകളില്‍ ആയിരിക്കും.. കയറിതുടങ്ങുമ്പോള്‍ തന്നെ കാറ്റു പോകാറായത് ഞാന്‍ മാത്രമേ ഉള്ളല്ലോ?

ശ്വാസം മുട്ടി വായും‌പൊളിച്ച് നില്‍ക്കുന്ന എന്നെ ആളുകള്‍ താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്ന രംഗം ഒന്ന് ഭാവനയില്‍ കണ്ടുനോക്കിയപ്പോള്‍ എനിക്ക് ചെറിയതോതില്‍ ഒരു രോമാഞ്ചം ഉണ്ടായി. ഞാന്‍ രോമാഞ്ചം ഉണ്ടാക്കാന്‍ നിന്നനേരത്ത് അവന്മാര്‍ പത്ത് സ്റ്റെപ്പുകൂടെ മുന്നോട്ടും പോയി. എനിക്കു കമ്പനിയായി, ലിജിനും സുമലും മാത്രം.. ബാക്കി നാലുപേരും കട്ടക്ക് കേറുകയാണ്.

ഒടുവില്‍ ആദ്യത്തെ ഒരു കയറ്റം കഴിഞ്ഞ്; അവര്‍ ഞങ്ങള്‍ വരാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഞങ്ങള്‍ അതിനിടെ ഒരു നാലഞ്ച് തവണ ശ്വാസം കിട്ടാന്‍ വേണ്ടി വെയ്റ്റ് ചെയ്തു. ഒടുവില്‍ ഞങ്ങള്‍ പതിയെ കേറി എത്തിയപ്പോള്‍ അവന്മാരുടെ പുച്ഛത്തോടെ ഉള്ള നോട്ടവും കാണേണ്ടിവന്നു. “ഹൊ.. നിന്ന് നിന്ന് കാലുകഴച്ചു” അഹങ്കാരിയായ രഞ്ജിത്തിന്റ്റെ കമന്റ്..

ശരണം വിളിച്ച് കയറിയാ മതി ക്ഷീണം അറിയില്ല.. ഗോകുല്‍ ഐഡിയപറഞ്ഞുതന്നു. മലകയറ്റത്തിന്റെ മാത്രമല്ല, മനസ്സിന്റെയും മൂഡ്മാറിയത് വളരെ പെട്ടെന്നായിരുന്നു.

മറ്റൊരു ചിന്തയുമില്ല..സംസാ‍രവുമില്ല. ശരണം വിളികള്‍ മാത്രം. കാലുകള്‍ക്കും മനസ്സിനും ഹൃദയമിടിപ്പിനുപോലും ഒരേ താളം.. സ്വാമിയേ അയ്യപ്പാ .. അയ്യപ്പാ സ്വാമിയേ..
ക്ഷീണമില്ല, കിതപ്പില്ല.. സര്‍വ്വം സ്വാമിമയം.. ഭക്തിമയം.

ശരംകുത്തി മുതല്‍ സന്നിധാനം വരെ 4 മണിക്കൂര്‍ ക്യൂ നിന്നത്പോലും ഒരുബുദ്ധിമുട്ടായി തോന്നിയില്ല. അതിനിടയില്‍ നടപ്പന്തലില്‍ വച്ച് പുറത്തുകൂടെ വന്ന് ക്യൂവില്‍ നുഴഞ്ഞുകയറിയവരെ, ക്യൂവില്‍ നിന്നവര്‍ ഒച്ചയുണ്ടാക്കി ഓടിക്കന്‍ ശ്രമിക്കുന്നു. ആ സമയത്ത് നുഴഞ്ഞുകയറ്റക്കാരനായ അയ്യപ്പന്‍, മറ്റുള്ളവരെ ചീത്തവിളിക്കുന്ന ദയനീയ കാഴ്ചയും കാണേണ്ടി വന്നു..

പതിനെട്ടാം പടിയെത്തി.. തേങ്ങയടിച്ച്, ശരണമന്ത്രങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ പടിചവിട്ടി. ഇത്തവണ ഭാഗ്യത്തിന് കൃത്യം നടുക്കുകൂടിയാണ് കയറിയത്. അതുകൊണ്ട് ഓരോ പടിയിലും തൊട്ട്തൊഴുത് കയറാന്‍ പറ്റി.. (അല്ലെങ്കില്‍ സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ നമ്മളെ പൊക്കിയെടുത്ത് നിലം തൊടീക്കാ‍തെ മുകളില്‍ എത്തിച്ചേനേ.)

നേരെ ഫ്ലൈഓവര്‍വഴി കയറി ശ്രീകോവിലിനുമുന്നിലേക്ക്.. നാലഞ്ച് മണിക്കൂറ് നടന്നും ക്യൂനിന്നും എത്തിയതിന്റെ ക്ഷീണമില്ല.. മറിച്ച്, ഒരുവര്‍ഷത്തെ കാത്തിരിപ്പ് സാഫലമായതിന്റെ ആഹ്ലാദം; ആ തിരുസന്നിധിയില്‍ നില്‍ക്കാന്‍ കിട്ടുന്ന ഏതാനും നിമിഷങ്ങള്‍ തൊട്ടടുത്തെത്തിയതിന്റെ ആവേശം. അങ്ങനെ ഒടുവില്‍ ഭഗവാന്റെ തിരുമുന്നില്‍.

എല്ലാം മറന്ന് അല്പസമയം.
കഴിഞ്ഞു, ജനത്തിന്റെ ഒഴുക്കില്‍ പെട്ട് പുറത്തെത്തിക്കഴിഞ്ഞു. എല്ലാവര്‍ഷവും തോന്നുന്നപോലെ, ‘ഒരല്പസമയംകൂടി നിന്ന് തൊഴാന്‍ പറ്റിയിരുന്നെങ്കില്‍‘ എന്ന് തോന്നാതിരുന്നില്ല. സാരമില്ല അടുത്തകൊല്ലവും വരാമല്ലോ..

ഇനി മാളികപ്പുറത്തേക്ക്. മളികപ്പുറത്ത് തൊഴുത്; വഴിപാടുകളൊക്കെ അര്‍പ്പിച്ച്, ഇറങ്ങി. സമയം പത്താകാറായി. നേരെ പോയി വിരി വയ്ക്കാനുള്ള സ്ഥലം കണ്ടുപിടിച്ചു. അന്നദാനമണ്ഡപത്തില്‍ നിന്ന് ഭക്ഷണം.. സൌജന്യമായി നല്ല ചൂട് കഞ്ഞിയും പയറും കിട്ടുമ്പോള്‍ എന്തിന് ഹോട്ടലില്‍ പോയി വിലയില്‍ മാത്രം ചൂടുള്ള ഭക്ഷണം കഴിക്കണം?

ഒന്നു കിടന്നപ്പോഴാണ് ദേഹത്ത്‌വേദനയും ക്ഷീണവും ഒക്കെ തലപൊക്കി തുടങ്ങിയത്. കുറച്ചുപേര്‍ അപ്പവും അരവണയും ഒക്കെ വാങ്ങാന്‍ പോയി. നേരത്തെ ധനലക്ഷ്മി ബാങ്കില്‍ നിന്ന് കൂപ്പണ്‍ എടുത്തിരുന്നതുകൊണ്ട് അവര്‍ക്ക് അധികം സമയം ക്യൂനില്‍ക്കേണ്ടി വന്നില്ല.(എന്ന് പറയുന്നു..ഞാന്‍ പോയില്ലല്ലോ!)

അതിനിടെ ലിജിന് എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങണം. കയ്യില്‍ കാശ് തീര്‍ന്നു.
“ഇവിടെ സ്റ്റേറ്റ്ബാങ്കിന്റെ എടി‌എം ഇല്ലേ?”
“ഉണ്ടെടാ ഉണ്ട്. പമ്പയില്‍ ഒരെണ്ണം ഉണ്ട്. നീ ഓടിപ്പോയി കാശെടുത്ത് വാ” സുമലിന്റെ മറുപടി.

സമയം 10:55 അനൌണ്‍സ്മെന്റുകള്‍ പെട്ടെന്ന് നിലച്ചു. എല്ലാവരും ഒരു നിമിഷത്തേക്ക് ശ്രദ്ധിച്ചു. നടയടക്കുന്നതിന് മുന്‍പ് ഭഗവാനെ പള്ളിയുറക്കാനുള്ള ‘ഹരിവരാസനം‘ ആരംഭിക്കുകയാണ്. ഗന്ധര്‍വ്വഗായക്ന്റെ മാന്ത്രികശബ്ദം ഒഴുകിയെത്തിത്തുടങ്ങി. എത്രവട്ടം, എത്രട്യൂണില്‍, എവിടുന്നൊക്കെ, ആരുടെയൊക്കെ ശബ്ദത്തില്‍ ‘ഹരിവരാസനം‘ കേട്ടാലും, സന്നിധാനത്ത് നിന്ന് ഇത് കേള്‍ക്കുന്ന ആ ഒരു ഫീല്‍ എനിക്ക് മറ്റൊരിടത്തും കിട്ടിയിട്ടില്ല.

അന്തരീക്ഷത്തില്‍ തണുപ്പ് പടര്‍ന്നിട്ടുണ്ട്. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി..

രാവിലെ 7 മണിയോടെ പതിനെട്ടാം പടിക്ക് താഴെ നിന്ന് തൊഴുത്, മലയിറക്കം. മലഞ്ചെരിവുകള്‍ പുലര്‍മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്നു. ഓരോസ്റ്റെപ്പും വെക്കുമ്പോള്‍ ഉള്ളം കാലിന് നല്ല വേദന. പതിയെ പതിയെ മുന്നോട്ട്..ഇടക്കിടെ വലിയ ഓരോ ഗ്രൂപ്പ് അയ്യപ്പന്മാര്‍ ശരണം വിളികളുമായി ലകയറിപ്പോകുന്നു.

ഒന്നര റേഷന്‍കട കപ്പാസിറ്റിയുള്ള വയറുമായി വരുന്ന തെലുങ്കന്‍ സ്വാമിമാരൊക്കെ ഈസിയായി നടന്ന് കയറുന്നതിനുപിന്നിലെ രഹസ്യം ശരണമന്ത്രങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഊര്‍ജ്ജമല്ലാതെ മറ്റൊന്നല്ല.

തിരിച്ച് വരുന്നവഴി ദുഖകരമായ ഒരു കാഴ്ച കണ്ടു. പുലര്‍ച്ചെ സന്നിധാനത്ത്‌വച്ച് മരിച്ച ഒരു ഭക്തന്റെ, മൃതദേഹം താഴേക്ക് കൊണ്ടുപോകുന്നു. പ്രായമായ ആളാണെന്ന് തോന്നുന്നു. കാഴ്ചക്കാര്‍ക്ക് വിഷമം തോന്നുമെങ്കിലും ആ ഭക്തന്റ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും; ഉറപ്പ്..

തിരിച്ചിറങ്ങി പമ്പയില്‍ ഒരു കുളികൂടി പാസ്സാക്കിയാണ് പുറപ്പെട്ടത്. ദര്‍ശനം കഴിഞ്ഞുവരും വഴി പമ്പയിലെ കുളി റെക്കമെന്റഡ് അല്ലെങ്കിലും ആ തണുത്തവെള്ളത്തില്‍ ഒന്നു മുങ്ങാതെ പോരാന്‍ തോന്നിയില്ല.. പ്രഭാതഭക്ഷണമായി കഞ്ഞിയും-പയറും ഒപ്പം കപ്പയും മുളകും. സൂപ്പര്‍ ടേസ്റ്റ്.

ഇനിഅടുത്ത കൊല്ലം എന്നുറപ്പിച്ച് തിരിച്ച് പോരുമ്പോള്‍, പണ്ടത്തേയും ഇന്നത്തേയും മലയാത്രയിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ചിന്തിച്ചത്.

പണ്ട് നടന്ന് ശബരിമലക്കു പോയതിനേപ്പറ്റി മുത്തച്ഛന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. നാല്പത്തൊന്നു ദിവസം വ്രതമെടുത്ത്, വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം ഒക്കെ വാങ്ങിയാണ് യാത്ര; കൊടും വനത്തിലൂടെയുള്ള യാത്രയാണ് എന്തപകടവും സംഭവിച്ചേക്കാം; ഇടക്ക് അടുപ്പുകൂട്ടി കഞ്ഞി ഒക്കെ വച്ച്‌കുടിച്ച് ,ഒരാഴ്ചകൊണ്ടാണത്രേപോയി വരുന്നത്. ശരിയായി വ്രതമെടുത്ത് ഭക്തിയോടെ പോയാല്‍ ഒരപകടവും സംഭവിക്കില്ലെന്നാണ് വിശ്വാസം.

ഇന്നാകട്ടെ, വണ്ടിയില്‍ കലാഭവന്‍ മണി മുതല്‍ യേസുദാസ് വരെയുള്ളവര്‍ നമുക്ക്‌വേണ്ടി കീര്‍ത്തനങ്ങള്‍ പാടുകയും ശരണം വിളിക്കുകയും ചെയ്യുന്നു. വ്രതശുദ്ധിയുടെ കാര്യത്തിലും വ്രതമെടുത്തദിവസങ്ങളുടെ എണ്ണത്തിലുമെല്ലാം നമ്മള്‍ സ്വയം ചില റിലാക്സേഷന്‍ പ്രഖ്യാപിക്കുന്നു. അല്ലെങ്കില്‍, ഇന്നത്തെ ഫാസ്റ്റ്ലൈഫില്‍ അത്രയേ പറ്റൂ സ്വയം തീരുമാനിക്കുന്നു.

ഒരുപക്ഷേ, ഇന്ന് ഇത്രയുമെങ്കിലുമുണ്ട്...

കാലമിനിയും കടന്നുപോകും; അന്ന് ബ്രാന്റഡ് ബര്‍മുഡയും ഷൂസും തോളിലെ ബാഗില്‍ ഇരുമുടിയുമായി മലചവിട്ടാനെത്തുന്ന യുവാക്കള്‍, പണ്ട് ആളുകള്‍ ചെരുപ്പിടാതെ മലകയറിയിരുന്നു എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെട്ടേക്കും.

ജീവിതവേഗം പിന്നെയും കൂടും. ഒപ്പം സൌകര്യങ്ങളും.
അന്ന് പമ്പയില്‍ നിന്ന് റോപ്‌വേയില്‍ പോയി മലയിലിറങ്ങി ദര്‍ശനം നടത്തി, പൂങ്കാവനം ടോപ് വ്യൂവില്‍ കാണുന്ന ഒരു തലമുറ, ഈ പോസ്റ്റ് വായിച്ചാല്‍ വിശ്വസിക്കാന്‍ മടികാണിച്ചേക്കും. (അതിന് ചാന്‍സ് കുറവാണ്, അതിനുമുന്‍പ് ഈ ബ്ലോഗ് നാട്ടുകാര്‍ തല്ലിത്തകര്‍ക്കാനാണ് സാധ്യത.)

സ്വാമിയേ ശരണമയ്യപ്പാ..

62 comments:

Typist | എഴുത്തുകാരി said...

തേങ്ങ (കരിക്കല്ല) ഞാന്‍ ഉടക്കുന്നു.
അങ്ങനെ അയ്യപ്പനെ കണ്ടു വന്നു അല്ലേ?

റോഡുകള്‍ കുറച്ചുകൂടി നന്നായിട്ടുണ്ടെന്നും പമ്പയില്‍ ശുചിത്വം കൂടിയെന്നുമൊക്കെ കേട്ടിട്ടൊരു സുഖം.

കുറച്ചു കഴിയുമ്പോള്‍ ഇതും ഒരു പഴങ്കഥയാവും.

Typist | എഴുത്തുകാരി said...
This comment has been removed by the author.
അരവിന്ദ് :: aravind said...

ധനേഷേ....
നമിച്ചു സ്വാമിയേ.
എനിക്കു തോന്നുന്നു ആദ്യമായി (അതേ) ഞാന്‍ ഓഫീസിലിരുന്നു നിയന്ത്രണം പോയി ചിരിച്ചിട്ട് അടുത്തിരുന്ന
സായിപ്പ് മനുഷ്യന്‍ എന്നെ നോക്കി വെറുതേ ചിരിക്കാന്‍ തുടങ്ങി!
ആദ്യം ചിരിച്ചു കണ്ണില്‍ കൂടി വെള്ളം വന്നു..പിന്നെ സന്നിധാനത്തിന്റെ വിവരണം കേട്ടപ്പോള്‍ പോകാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവും!

ഏതായാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്.

ഉന്തും തള്ളും ബൊഡിക്ക് മസ്സാജ്, പയ്യെപ്പോ സ്വാമിയേ...തകര്‍ത്തിഷ്ട.

Achayan said...

‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..” ആ നിഷ്കളങ്കമായ ഡയലോഗ് കേട്ട് മാനസികമായി തകര്‍ന്നു പോയ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. :)

രഞ്ജിത് വിശ്വം I ranji said...

സ്വാമി ശരണം.. ഈ പോസ്റ്റിന് ട്വിറ്റര്‍ സ്വാമിക്ക് നന്ദി പറയുന്നു. അരവിന്ദ്, വിനൂ തുടങ്ങിയ സ്വാമിമാര്‍ ട്വിറ്ററിലൂടെ തലങ്ങും വിലങ്ങും തെറി വിളിച്ചപ്പോഴാണല്ലോ പോസ്റ്റ് മലയിറങ്ങിയത്. ശബരിമല യാത്ര അതിന്റെ സുഖം അനുഭവം ഒക്കെ എത്ര മിസ്സാകുന്നു എന്ന് ഈ പോസ്റ്റ് ഒന്നു കൂടി ഓര്‍മ്മപ്പെടുത്തി.
ഗംഭീരം..

Irshad said...

"പണ്ട് ‘കല്ലും മുള്ളും കാലുക്ക് മെത്ത’ ആയിരുന്നെങ്കില്‍ ഇന്നത് ‘ഉന്തും തള്ളും ബോഡിക്ക് മസാജ്"

ഞെരിപ്പ് മോനേ... തകര്‍ത്തു.
ഈയെല്‍ വീണ്ടും തകര്‍ന്നു.

Nivin.K.G said...

kollaam daa...

narma bhavanayodey panku vacha anubhavam aanengilum .. athil bhakthi nee kurachittilla....yaatra anubhavavum bhaaviyey kurichulla aashankakalum nannayi vivarichirikkunnu.. :-)

really impressive.. :-)

ദീപക് said...

"ഉന്തും തള്ളും ബോഡിക്ക് മസാജ്" അതു കലക്കി.

മസാജ് താങ്ങാനുള്ള കരുത്തു എന്റെ ശരീരത്തിനില്ലാത്തതുകൊണ്ട് ഞാന്‍ off-season -ല്‍ മാത്രമേ ഇപ്പൊള്‍ പോകാറുള്ളു. മാത്രമല്ല ‘ഒരല്പസമയംകൂടി നിന്ന് തൊഴാന്‍ പറ്റിയിരുന്നെങ്കില്‍‘ എന്ന ചിന്തയും ഒഴിവാക്കാം.

"ശരണം വിളിച്ച് കയറിയാ മതി ക്ഷീണം അറിയില്ല.. കാലുകള്‍ക്കും മനസ്സിനും ഹൃദയമിടിപ്പിനുപോലും ഒരേ താളം.. സ്വാമിയേ അയ്യപ്പാ .. അയ്യപ്പാ സ്വാമിയേ..
ക്ഷീണമില്ല, കിതപ്പില്ല.. സര്‍വ്വം സ്വാമിമയം.. ഭക്തിമയം". ഭക്തന്റെ മനസ്സറിയുന്ന ഭഗവന്റെ ലീലാവിലാസങ്ങള്‍.

മലക്കുപോയതു പോലെ ഒരു ഫീലിങ്. നന്ദി ഒരുപാടു നന്ദി.

Visala Manaskan said...

‘ഉന്തും തള്ളും ബോഡിക്ക് മസാജ്' :))

അതിഗംഭീരം പോസ്റ്റ്. മൊത്തം ഇഷ്ടപ്പെട്ടു. റ്റച്ചിങ്ങ്!

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആകെ ശബരിമലക്ക് പോയിട്ടുള്ളത്. ഇത് വായിച്ചപ്പോൾ ശരിക്കും ഒന്ന് പോകണം എന്ന് തോന്നുന്നു. സത്യം.

ഷൈജൻ കാക്കര said...

മലകയറുന്ന ഭക്തർക്കായി പണിക്കര്‌ ചേട്ടൻ കവടി നിരത്തി റോപ്പ്‌വേയ്ക്ക്‌ സ്വമിയുടെ അനുഗ്രഹം വാങ്ങിയതാ, എല്ലാം നശിപ്പിച്ചില്ലേ ഏഭ്യൻമാർ....

jayanEvoor said...

ധനേഷ്...

വളരെ ഇഷ്ടപ്പെട്ടു...!

എന്തിനധികം പറയണം, സാക്ഷാല്‍ 'വിശാലമനസ്കന്‍' തന്നെ വിശാലമായി പറഞ്ഞ വാക്കുകള്‍ മുകളില്‍ ഉണ്ടല്ലോ!

(പഹയന്‍! നമ്മടെ വഴിയൊന്നും വരാറില്ല!)

കെ. കെ. said...
This comment has been removed by the author.
ശ്രീ said...

സ്വാമിയേ ശരണമയ്യപ്പ!

മലയ്ക്കു പോകാതെ തന്നെ പോയി വന്നതു പോലെ ഒരു സുഖം തരുന്ന വിവരണം.

കെ. കെ. said...

സന്നിധാനത്തു നിന്നു കൊണ്ടു തന്നെ ഹരിവരാസനം കേൾക്കണം...
അതിന്‌ എനിയ്ക്കും ഒരിക്കൽ അവസരം കിട്ടി.
ഇതാ ഗന്ധർവ്വന്റെ സ്വരം കേൾക്കുകയായി...
ഒരു നിമിഷം എല്ലാം നിശ്ചലമാകുന്നു..
തിരക്കുകളുടേയും ബഹളങ്ങളുടേയും താളം എല്ലാം ഒരേ ഒരു താളത്തിനു വഴി മാറുന്നു.
സ്വാമിമാരുടെ ശ്വാസത്തിനു പോലും അതേ താളം...
പ്രകൃതിയും അതേറ്റു വാങ്ങുന്നു...
വിളക്കുകൾ ഒരോന്നായി അണഞ്ഞ്‌..സ്വാമിമാരുടെ കണ്ഢനാദങ്ങളുടെ അകമ്പടിയോടെ....പകൽ തിരക്കുകൾ ഉറക്കത്തിന്‌ വഴിമാറി... സാക്ഷാൽ അയ്യപ്പസ്വാമിയും ...മെല്ലെ മെല്ലെ...പള്ളിയുറക്കത്തിലേയ്ക്ക്‌...

ധനേഷേ....
കിടിലനായി...
നന്നായി ഇഷ്ടായി....

Unknown said...

സ്വാമിയെ ശരണമയ്യപ്പാം.അങ്ങനെ അയ്യപ്പനെ കണ്ടു അല്ലെ.ഈ കൊല്ലം പോകാൻ പറ്റിയില്ല

Tomkid! said...

സ്വാമി ശരണം.

ട്വിറ്ററില്‍ കയറിയത് കൊണ്ട് ഈ പോസ്റ്റ് കണ്ടു. എന്റെ ഒരു ഭാഗ്യം!

പോസ്റ്റും പ്രയോഗങ്ങളും വിവരണവും ഇഷ്ടപെട്ടു. ഏതായാലും ഇത് ഞാന്‍ ഇവിടെ രണ്ട് പേര്‍ക്ക് ഫോര്‍വേഡ് ചെയ്യും. അവരും മലക്ക് പോകാന്‍ നില്‍ക്കുന്നവരാണ്.

Anonymous said...

ആണ്ടും കൊല്ലവുമെത്തി പോസ്റ്റിടേം ചെയ്യും..

എഴുതുന്നതൊക്കെ അഡാര്‍ ഐറ്റംസും..

തൊഴുതളിയാ..!

സമീ...

നാട്ടുകാരന്‍ said...

സ്വാമിമാർ വഴിതെറ്റിയാൽ പോസ്റ്റും ഉണ്ടാകുമെന്ന് ഇപ്പോൾ മനസ്സിലായി :):)

വിഷ്ണു | Vishnu said...

എന്തിനധികം ഓണത്തിനും മകര സംക്രാന്തിക്കും മാത്രമെ പോസ്റ്റ്‌ ചെയ്യുവുള്ളു എങ്കിലും ഒരേ സമയം നോണ്‍ സ്റ്റോപ്പ്‌ ആയി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇതു പോലെ ഒരെണ്ണം പോരെ....നര്‍മ്മവും ഭക്തിയും കൂടി കലര്‍ന്ന് ഒരു യാത്രവിവരണം ആക്കി അതില്‍ ഭൂതവും ഭാവിയും വച്ച് അലക്കി പ്രശസ്ത ബ്ലോഗ്ഗര്‍മാരുടെ വരെ കമന്റും വാങ്ങി ഇരിക്കുന്ന ഗുരുവിനോട് എനിക്ക് ഒരു ഇത്തിരി ഒരല്പം ആസൂയ തോന്നുന്നു!! അറിയവുന്നവര്‍ക്കെല്ലാം ഇതു ഒരു പി ഡി എഫ് ആക്കി നോം തന്നെ ഫോര്‍വേഡ് ചെയ്തിട്ടുണ്ട്....അത്രേയൊക്കെ ഈ ശിഷ്യന് പറ്റൂ!! സ്വാമി ശരണം!!

പ്രദീപ്‌ said...

സ്വാമിയേ !!!!!!!!
ഇഷ്ടപ്പെട്ടു . കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ വര്‍ഷം ഈ അച്ചായന്‍ ചെക്കനും ഇരുമുടിയെടുത്തു മല കേറിയിരുന്നു . ശരിക്കും പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ആ കാനനവാസന്‍ സന്നിധി എനിക്ക് പറഞ്ഞു തന്നത് . തണുത്ത വെള്ളത്തില്‍ കുളിച്ചു എന്ന് പറഞ്ഞപ്പോള്‍ ശരിക്കും എന്‍റെ യാത്ര ഞാന്‍ ഓര്‍ത്ത്‌ പോയി . ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല അത്രയ്ക്ക് വൃത്തിയുള്ള ഒരു അന്തരീക്ഷമാണ് അവിടെയെന്നു . തന്‍റെ ഓരോ വരികളിലും ഞാനും എന്‍റെ കൂട്ട് കാരനും കൂടി പോയ അനുഭവമാണ് ഉണ്ടായത് . ആ നല്ല ഓര്‍മ്മകള്‍ വീണ്ടും തന്നതിന് നന്ദി . ഞാനും എഴുതുന്നുണ്ട് എന്‍റെ ഹരിവരാസന സന്നിധി യാത്രയെക്കുറിച്ചു.

കണ്ണനുണ്ണി said...

ഞാനും പോവാന്‍ പോവ്വാ ധനേഷേ.. ഈ ശനിയാഴ്ച..
വെള്ളിയാഴ്ച ബംഗ്ലൂരില്‍ നിന്ന് ഹരിപ്പാട്ടു ലാന്ടിംഗ് :)

വശംവദൻ said...

"നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..”

ഹ..ഹ... ഇത് കലക്കി.

ചേച്ചിപ്പെണ്ണ്‍ said...

നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..” ആ നിഷ്കളങ്കമായ ഡയലോഗ് കേട്ട് മാനസികമായി തകര്‍ന്നു പോയ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല......

നല്ല പോസ്റ്റ്‌ ധനേഷ്...
ഒരു സംശയം ചോദിച്ചോട്ടെ .. നീ "വിശാല മനസ്കനു" പഠിക്കുവാണോ ..?

അരുണ്‍ കരിമുട്ടം said...

ബ്ലോഗില്‍ കയറാന്‍ സമയമില്ല, വര്‍ക്കാണത്രേ വര്‍ക്ക് (ആര്‍ക്ക്??)
എന്നാലും ധനേഷിന്‍റെ പോസ്റ്റ് വായിക്കാതിരിക്കാനാവില്ലല്ലോ, അതും ഒരു ശബരിമല യാത്ര!!
നന്നായി ധനേഷ്, നര്‍മ്മത്തില്‍ പൊതിഞ്ഞ് സന്നിധാനത്ത് എത്തിച്ചു, നന്ദി:)
ഞാനും മലക്ക് പോകുന്നുണ്ട്, ഡിസംബര്‍ 11 നു..
സ്വാമി ശരണം

Ashly said...

"...ഇത് വായിച്ചപ്പോൾ ശരിക്കും ഒന്ന് പോകണം എന്ന് തോന്നുന്നു. സത്യം."

Yes..Great post. Thanks a TON.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ നമ്മളെ പൊക്കിയെടുത്ത് നിലം തൊടീക്കാ‍തെ” ... പഴയകുടവയര്‍ പോലീസിനു പകരം ജിം സ്പെഷല്‍ പോലീസു വേണ്ടി വരൂലേ ആ എക്സ്ട്രാ 5 കിലോയെ പൊക്കാന്‍.

Anil cheleri kumaran said...

ഗംഭീരം..

Nargil N said...

അതിഗംഭീരം!!
സ്വാമി ശരണം!!!!

ദീപ said...

“നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..”

അല്ല എന്താ , ആ പറഞ്ഞതില്‍ ഒരു തെറ്റ്...
നല്ല പോസ്റ്റ്‌.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“നിങ്ങളിത് എവിടെപ്പോയയിരുന്നു.. ‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍..”

ഹി ഹി..കൊള്ളാം...പറ്റിയ കൂട്ടുകാരന്‍ !
പതിവു ധനേഷ് ടച്ചില്‍ എഴുതിയിരിക്കുന്നു...വിവരണം അസലായി..കൂടെ യാത്ര ചെയ്ത ഫീലിംഗ്!

ധനേഷ് said...

വായിച്ചതും അഭിപ്രാ‍യം പറഞ്ഞതുമായ എല്ലാവര്‍ക്കും കൂടി ഒറ്റയടിക്കൊരു വല്യ നന്ദി..

ഇനി ഓരോരുത്തര്‍ക്ക്:

എഴുത്തുകാരിച്ചേച്ചി: കമന്റ്ബോക്സ് തേങ്ങയടിച്ച് ഉത്ഘാടിച്ചതിന് താങ്ക്സ്.. പഴങ്കഥയാവാതിരിക്കട്ടെ..

അരവിന്ദേട്ടാ, രഞ്ജിത്തേട്ടാ: നന്ദി ഞാന്‍ നേരില്‍ അറിയിച്ചുകഴിഞ്ഞല്ലോ. ഇനീം ഓവറാക്കുന്നില്ല.

അച്ചായോ: :-)

പഥികന്‍സ്: താങ്ക്സ്.. അഭിലാഷില്ലായിരുന്നെങ്കില്‍ പോസ്റ്റ് ഫ്ലോപ്പായേനേ..

നിവിന്‍: :‌-)

ദീപക്: താങ്ക്സ്..

kichu / കിച്ചു said...

പോസ്റ്റ് കലക്കി ധനേഷ്..

ഇതു വായിച്ച് എത്രപേരാ മല ചവിട്ടാന്‍ ക്യൂ..:)

ഭാനു said...

ആരാ ഈ അഭിലാഷ് ?
നമ്മുടെ RITകാരന്‍ തന്നെ ആണോ?
ആരായാലും അവന്‍ കലക്കി .....

ധനേഷ് said...

വിശാല്‍ജി ; വലിയ സന്തോഷമായി.. വന്നതിലും, ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും...

കാക്കര: മല കേറിതന്നെ പോകുന്നതല്ലേ അതിന്റെ ഒരു ഇത്? താങ്ക്സ്.. :-)

ജയന്‍ ഡോക്ടറേ: നന്ദി.

ശ്രീ: :-)

കെ.കെ: ഈ കമന്റ് പോലെ നാലുവരി എഴുതാന്‍ അറിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി.. :-)

പിള്ളേച്ചാ: സ്വാമിശരണം

ടോം കിടു: ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.. ട്വിറ്ററില്‍ കാണാം.. ബ്ലോഗിലും:)

വിനൂ, വിഷ്ണു: നിങ്ങളുടെ ഒക്കെ പ്രോത്സാഹനം(ഭീഷണി) കൊണ്ടാണ് ഇത് എഴുതിയത് തന്നെ. . :-)

നാട്ടുകാരന്‍സ്: :-)

പ്രദീപ് അച്ചായോ: എഴുതൂ..

കണ്ണനുണ്ണീ, അരുണ്‍കായംകുളം: നന്നായി തൊഴുത് വരൂ..

ധനേഷ് said...

വശംവദന്‍ജി: :-)

ചേച്ചിപെണ്ണ്ചേച്ചീ: :-) പാരലല്‍ കോളേജില്‍ പഠിക്കുന്നവനോട് ‘കേംബ്രിഡ്ജിലാണോ?’ എന്ന് ചോദിച്ചപോലെ ആയിപ്പോയി.. അങ്ങനെയൊന്നും ചോദിക്കല്ലേ, ഞാന്‍ അഹങ്കാരിയായിപ്പോകും..
(കളിയാക്കിയതാണെങ്കില്‍, ഞാന്‍ ചമ്മി..:-)

ക്യാപ്റ്റാ: താങ്ക്സ്..

ചാത്തന്‍സ്: പറഞ്ഞാല്‍ വിശ്വസിക്കില്ല. പതിനെട്ടാം പടിയില്‍ ഒക്കെ നില്‍ക്കുന്നവര്‍ നല്ല ജിം പോലീസുകാരുതന്നെയാ. (പുതിയ ബാച്ച് ആയിരിക്കും)

കുമാരന്‍, നാര്‍ഗില്‍: നന്ദ്രി...

ദീപേ: നിനക്ക് തെറ്റൊന്നും തോന്നില്ല.. നീ അല്ലേലും അവന്റെ സൈഡാണല്ലോ..

സുനിലേട്ടാ, കിച്ചുചേച്ചി: താങ്ക്യൂസ്..

ഭാനു: അഭിലാഷ് ആരാണെന്ന് പുറത്ത് പറയരുതെന്നാണ് എനിക്കുള്ള താക്കീത്. എന്നാലും ചോദിച്ചത് ഭാനു ആയതുകൊണ്ട് പറയാം.. (ശബ്ദം താഴ്ത്തി) RIT തന്നെ.. btw, ആരാ ഈ ഭാനു?? :-)

nandakumar said...

ഹോ ശബരിമലയിലേക്കാള്‍ തിരക്കാണല്ലോ ഇവിടെ കമന്റിടാന്‍ :)

പോസ്റ്റ് ഇഷ്ടപ്പെട്ടു ധനേഷേ. നന്നയിട്ടുണ്ട്, നര്‍മ്മം പൊതിഞ്ഞ് ശബരിമലാനുഭവം എഴുതിയത്.

[ഞാനും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പോയതാ പിന്നെ പോയിട്ടീല്ല വിശാല്‍ജി, നമ്മള്‍ അടുത്തടുത്ത നാട്ടുകാരായതോണ്ടാണോ? :) ]

poor-me/പാവം-ഞാന്‍ said...

കഠിനമെന്റയ്യപ്പ!

ചെലക്കാണ്ട് പോടാ said...

ഉന്തും തള്ളും ബോഡിക്ക് മസാജ്’ പയ്യെപ്പോ പ്രയോഗങ്ങള് കലക്കി.....

വൃത്തിയുടെ കാര്യം ശറിയാണ്, ഇപ്രാവശ്യം വളരെ മെച്ചമായി തോന്നി.....

ചെലക്കാണ്ട് പോടാ said...

പാവപ്പെട്ട ഈയെലിനെ തേജോവധം ചെയ്യുവാനായി എഴുതിയതാണ് അനൌണ്‍സ്മെന്‍റെ എപ്പിസോഡെന്ന് പറഞ്ഞവന്‍ ഇവിടെ കലിതുള്ളുന്നു....

ചെലക്കാണ്ട് പോടാ said...

പറയാന്‍ വിട്ടു സോഫ്ട്‍വെയറുകാരുടെ സോഫ്ട് വയര്‍

അതും കലക്കി....

Rakesh R (വേദവ്യാസൻ) said...

ചിരിച്ച് ചിരിച്ച് സോഫ്റ്റ് "വയര്‍" ഒരു വഴിയ്ക്കായി... വളരെ ഭീകരമായ പോസ്റ്റ്.

ഓ ടോ : ശ്രീകാര്യത്താണല്ലേ, ഞാന്‍ പോത്തന്‍കോട് ആണ്.. ശരിയാക്കിത്തരാം :)

Muralee Mukundan , ബിലാത്തിപട്ടണം said...

കലക്കി..ഭായി...
നൊയമ്പുനോറ്റ് മലകയറുമ്പോൾപോലും ഇങ്ങനെ ചിരിപ്പിക്ക്യാ...

ഭക്തിക്കിടയിലും മർമ്മത്തിൽ കൊള്ളുന്ന നർമ്മങ്ങൾ...

മലക്കുപോയി വന്നതിനുശേഷമുള്ള ഈ സപ്തർഷികളുടെ നൊയമ്പെറക്കുന്ന ചടങ്ങുകളും കൂടി ഒന്നുവിവരിച്ചിരുന്നെങ്കിൽ....സ്വാമിശരണം!

sanu kodaly said...

annnnna post kidilannnnnnn
kollaam

Unknown said...

അടിപൊളിയായിട്ടുണ്ട്...
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...

Anonymous said...

UNTHUM THALLUM KADINA MENTAYYAPPA.. payyeppoo..swaaamiye..payyeppoo...swaamiyee... ha ha ha kalakki..
thankyou..

Anonymous said...

UNTHUM THALLUM KDINAMENTAYYAPPA..( BODY MASSAGE) SWAAMIYEE.. payyeppoo.. swaamiyee.. payyeppoo... ha ha very nice.. thankyou.

Anonymous said...

UNTHUM THALLUM KDINAMENTAYYAPPA..( BODY MASSAGE) SWAAMIYEE.. payyeppoo.. swaamiyee.. payyeppoo... ha ha very nice.. thankyou.

ഡെന്നി said...

ധനേഷെ എല്ലാ പോസ്റ്റും വായിച്ചു.അതിഗംഭീരം.നല്ല ഭാഷ,ഒഴുക്ക്‌, നര്‍മം എല്ലാം കൊണ്ടും എനിക്കു ഒത്തിരി ഇഷ്ടമായി.ഇത്രയും വൈകിയല്ലൊ വായിക്കാന്‍ എന്ന ഒരു സങ്കടം മാത്രമെ ഉള്ളു.എണ്റ്റെ എല്ലാ അഭിനന്ദനങ്ങളും.

Anonymous said...

vayichilenkil nashtamayi poyane narmatil potinja nala nala postukal prateekshichu kondu ningal blogarmarude oru aradhika

ദീപ്സ് said...

ഹഹ...രസിച്ച് വായിച്ചു

ജയരാജന്‍ said...

ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. ആകെ 5 പോസ്റ്റേ ഉള്ളൂവെങ്കിലെന്താ, ഓരോന്നും വായിച്ച് ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു. ഇനി പോസ്റ്റുകൾ തമ്മിൽ ഇത്ര ഇടവേള വേണ്ട, കേട്ടോ :)

പാവത്താൻ said...

സ്വാമി ശരണം. വരാനല്പം വൈകിപ്പോയി സ്വാമീ. പൊറുക്കണം. പോസ്റ്റ് കിടിലം.വല്ലപ്പോഴുമൊക്കെ എന്തെങ്കിലും ഒന്നെഴുതരുതോ......

Unknown said...

നര്‍മ്മത്തില്‍ പൊതിഞ്ഞ ഈ യാത്രാവിവരണം ഗംഭീരം.

ആശംസകള്‍.

shijinkraj said...
This comment has been removed by a blog administrator.
mittayi said...

ബ്ലോഗ് എഴുതി ആശയങ്ങള് കൈമാറുന്നതിനായി താങ്ങളെ മിഠായിലേക്കു സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മധുരം വരിവിതറികൊണ്ട് മിഠായി എത്തുകയായി..Join Top Malayalam Frienship net work http://www.mittayi.com

Unknown said...

ഇന്നലെ വായിച്ചതാ പക്ഷെ കമന്റാൻ സമയം കിട്ടിയില്ല. അപ്പൊ ഇന്ന് കമന്റുന്നു വേറെ ഒന്നുമല്ല നല്ല ചെങ്കൻ ആയി. വായിച്ച് കഴിഞ്ഞപ്പോൾ മലക്ക് പോയ ഒരു ഫീൽ ഡാങ്ക്സ്

Unknown said...

ധനേഷ്,
സോഫ്റ്റ്‌വയറുമായി മലകയറിയ വിശേഷങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു. ഹാസ്യത്തോടൊപ്പം ഒരു തീര്‍ത്താടനത്തിന്റെ സുഖവും കിട്ടുന്നു. ആശംസകള്‍..

ധനേഷ് said...

നന്ദേട്ടാ, പാവം ഞാനേ: ഡാങ്ക്സ്
ചെലക്കാണ്ട്പോടാ: ഈയലല്ലേ നമ്മുടെ ശക്തി..;-‌)
വ്യാസ്: കാണണം..
ബിലത്തിചേട്ടാ: നന്ദിയുണ്ടേ
സാനു, രാജി, കാട്ടുമുല്ല: :-)
ഡെന്നി: ചുമ്മാ എഴുതുന്നതാ.. ഇതൊക്കെയല്ലേ ഒരു രസം.. നിങ്ങളൊക്കെ കാണുമ്പോള്‍ വലിയസന്തോഷം.;-)
ജയരാജന്‍: വളരെ നന്ദി
പാവത്താന്‍ മാഷേ: മാഷൊരു പാവത്താനായതുകൊണ്ട് ക്ഷമിച്ചു. ഉടന്‍ അടുത്തത് ഉണ്ട്.. :‌)
തെച്ചിക്കോടന്‍: താങ്ക്സ്
പുള്ളിപ്പുലി, ഏകലവയന്‍: സന്തോഷം..

sainualuva said...

ഞാന്‍ പിന്നില്‍ നിന്ന് ‘പയ്യെപ്പോ’ എന്ന് പറഞ്ഞത് ‘അയ്യപ്പോ’ എന്നാണെന്ന് കരുതി, കൂടെയുള്ളവന്മാര്‍, മറുപടിയായി ‘സ്വാമിയേ’ ‘സ്വാമിയേ’ എന്ന് വിളിച്ച് നൂറേല്‍ കേറിക്കൊണ്ടിരിക്കുകയാണ്....നന്നായി ഇഷ്ടായി...

Kesavan Nair said...

kidilam machuu
aa nishkalangamaaya dialogue vayichu chirichu pandaaravadangi

ഹാഫ് കള്ളന്‍||Halfkallan said...

‘നിങ്ങള്‍ ആറുപേരും കൂട്ടം തെറ്റിപ്പോയെന്ന്‘ അനൌണ്‍സ് ചെയ്യിക്കാന്‍ പോകുവാരുന്നു ഞാന്‍. --- :-)

Unknown said...

ചിരിവിരുന്ന്!!!!