“കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫയല്വാന്മാര് കൊമ്പുകോര്‍ക്കുന്ന വാശിയേറിയ ഗുസ്തിമത്സരങ്ങള്‍, ഇന്ന്സ്കൂള്‍ അങ്കണത്തില്‍.. “ ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ, അനൌണ്സര് കുമാരന് ചേട്ടന്റെ ശബ്ദം പറ്റാവുന്നടത്തൊക്കെ തട്ടി പ്രതിധ്വനിച്ചു!!!
ആഘോഷം എന്തായാലും, ആവേശം ചോരാതെ എല്ലാവരിലും എത്തിക്കുന്ന കാര്യത്തില്‍ കുമാരന് ചേട്ടന് കോംപ്രമൈസില്ല..
ഈ ആവേശം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്..ഒരിക്കല്‍, ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അനൌണ്സ്മെന്റ് കഴിഞ്ഞ് നേരെ പോളിയോ വാക്സിന് ദിനത്തിന്റെ വര്‍ക്കിന് പോയിട്ട്, “അത്യന്തം 'ആവേശകരമായ ‘ പോളിയൊ തുള്ളിമരുന്ന് വിതരണത്തിലേക്ക് എല്ലാ 'കായികപ്രേമികളേയും' ക്ഷണിക്കുന്നു” എന്ന് അലക്കിയ പാര്‍ട്ടിയാണ് !!!
“കരുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ഏത് വമ്പനേയും മലര്‍ത്തിയടിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത, നമ്മുടെ നാടിന്റെ പൊന്നോമനപുത്രന്മാരായ ചുണക്കുട്ടന്മാര് അണിനിരക്കുന്ന ഗംഭീര ഗുസ്തിമത്സരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം..”
തകര്‍പ്പന്‍ വാചകങ്ങളുമായി അനൌണ്സ്മെന്റ് ജീപ്പ് മുന്നോട്ട്...
സംഗതി നടക്കുന്നത്, ധാരാസിങ്ങ് ഗുസ്തിപിടിച്ച ബ്ലാക്കാന്‍ഡ് വൈറ്റ് കാലഘട്ടത്തിലല്ല .. ‘ഒരിടത്തൊരുഫയല്വാന്റെയും' 'മുത്താരംകുന്ന് പി.ഓ'യുടേയും എണ്‍പതുകളിലും അല്ല .. വെറും പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ മാത്രം മുന്‍പ് !!
അതെ, ഗുസ്തിഫെഡറെഷന്റെയോ മറ്റോ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് സ്കൂള്‍സ് റെസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ഞങ്ങളുടെ സ്കൂള്‍ വേദിയാകുകയാണ്...
ഗുസ്തി, സ്കൂളിന്റെ ‘ദേശീയ കായിക വിനോദം‘ ആയി മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്...
ഒരു ചെറിയ കദന കഥ.എന്നെപ്പോലെയുള്ള ‘കായികതാരങ്ങളുടെ‘ വിയര്‍പ്പിന്റെ കഥ.
ഞാനൊക്കെ സ്കൂളില്‍ വരുന്ന കാലത്ത് കുറച്ച് മെഡലുകളൊക്കെ കിട്ടുന്ന അത്യാവശ്യം കായിക പാരമ്പര്യമുള്ള സ്കൂളായിരുന്നു ഞങ്ങളുടേത്... നല്ല ഓട്ടക്കാരൊക്കെ പത്താംക്ലാസ് വഴി, എസ്എസ്എല്‍സി ബുക്ക് വാങ്ങിയും വാങ്ങാതെയും പടിയിറങ്ങുകയും, ഞങ്ങളുടെ ബാച്ച് അതേസാധനം മോഹിച്ചും മോഹിക്കാതെയും അഞ്ചാം ക്ലാസ് വഴി പടി കയറുകയുംചെയ്തതോടെ കഥമാറി!
പല ഇനങ്ങളില്‍ മത്സരിക്കാന്‍ കൊട്ടിഘോഷിച്ച് സ്കൂളില്‍നിന്ന് പോകുന്ന ഞങ്ങള്‍ വിയര്‍ത്ത് നാറിയ ഷോര്‍ട്സും ബെനിയനും ഉള്ള കവറും പിടിച്ച് യോദ്ധയില്‍ ജഗതി വരുംപോലെ പൊരിഞ്ഞപോരാട്ടം നടത്തി തിരിച്ചുവരുന്നതല്ലാതെ, സ്വര്‍ണ്ണവും വെള്ളിയും പോയിട്ട് ഒരു പ്രോത്സാഹനസമ്മാനം പോലും കൊണ്ടുവന്നില്ല.. എവിടുന്നെങ്കിലും അടിച്ചുമാറ്റിയതു പോലും!!
എന്നിട്ടും എന്നെപ്പോലെയുള്ള പാഴുകള്‍ക്ക് സ്റ്റേറ്റ്മീറ്റില്‍ മെഡല്‍ കിട്ടുന്നത് സ്വപ്നം കണ്ട പാവം സാറ്, ഓരോ വര്‍ഷവും കുറേ ഇനങ്ങളില്‍ പരിശീലനം തന്ന് ഇറക്കി, ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും, അവസാനസ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ പൊരുതി, ഞങ്ങള്‍ സാറിന്റെ എല്ലാ പ്രതീക്ഷകളേയും തല്ലിക്കെടുത്തി...
അങ്ങനെ ഓടാന്‍ വേണ്ടി മാത്രം ജനിച്ച കോരുത്തോട് താരങ്ങളുടെ മുന്നില്‍ ഞങ്ങള്‍ റെഗുലറായി തോറ്റു, തോറ്റുകൊണ്ടേയിരുന്നു !!
അതിപ്പോ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കാര്യം പറഞ്ഞപോലെ, ജയിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണോ?നമ്മളെക്കൊണ്ട് സാധിക്കണ്ടേ ???
ഇന്നത്തെപോലെ ‘സൂസൂ മോഡലിന്റെ’ ഷേപ്പായിരുന്നില്ല അന്നെനിക്ക്. കുഴല്‍കിണറില്‍ വീണുപോകാന്‍ മാത്രം വണ്ണമുള്ള ഞാന്‍ പച്ച ഷോര്‍ട്സും, കയില്ലാത്ത വെള്ളബനിയനും ഇട്ട് മീറ്റിനെത്തുന്നത് കണ്ടാല്‍, വിത്സണ്കിപ്കേറ്ററിന്റെ ഏറ്റവും ഇളയ അനിയനാണെന്ന് തോന്നുമായിരുന്നു!!
ഒരിക്കല്‍ ആയിരത്തഞ്ഞൂറ് മീറ്ററിന് ഇറങ്ങിയ ഞാന്‍, പലരും എന്നെ രണ്ടാമതും ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിട്ടും, ലൂസായി ഊര്‍ന്നുപോകുന്ന ഷോര്‍ട്സ് വലിച്ചുകേറ്റി മനസ്സു തളരാതെ ഓടിയെങ്കിലും, ആയിരത്തിമുന്നൂറ്റിചില്വാനം മീറ്ററില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്, അടുത്ത ഐറ്റത്തിനുള്ള പ്രാക്റ്റീസ് തുടങ്ങാന്‍ സമയമായതുകൊണ്ടായിരുന്നില്ല.. ഞാന്‍ ഒറ്റയാള്‍ ഓടിത്തീരാന്‍ നോക്കി ഒഫിഷ്യല്‍സും അടുത്ത മത്സരത്തിനുള്ള ഓട്ടക്കാരും കാത്തുനില്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാനുള്ള മന(തൊലി)ക്കട്ടി ഇല്ലാഞ്ഞിട്ടായിരുന്നു.
സമ്മാനമൊന്നുമില്ലെങ്കിലും, ഹര്‍ഡിലില്‍ തുരുതുരാ തട്ടി മുട്ടുപൊട്ടിയും ലോങ്ജമ്പ് ചാടി പിറ്റിലെത്താതെ കാലുളുക്കിയും, ചങ്കുപറിഞ്ഞ് ഓടി വായിക്കൂടെ പതവന്നും ഒക്കെയായി ഒരുപിടി പരിക്കുകള്‍ മാത്രം ഞങ്ങള്‍ സമ്പാദിച്ചു.. ഒപ്പം ആവശ്യത്തിന് നാണക്കേടും !
അത്ലറ്റിക്സിനൊപ്പം അറ്റകയ്യെന്നവണ്ണം ഞങ്ങള്‍ നീന്തലും പരീക്ഷിച്ചു. സെന്റ്തോമസിലെ സ്വിമ്മിങ്ങ് പൂളിലെ നിലയില്ലാത്ത വെള്ളത്തിലേക്ക് സെബാസ്റ്റ്യന്സേവ്യറെ വെല്ലുന്ന സ്റ്റൈലില്‍ കുതിച്ചുചാടിയ നമ്മുടെ പിള്ളേര്, പൂളിന്റെ നടുക്കെത്തിയപ്പോഴേക്കും സ്റ്റാമിനതീര്ന്ന് സകലവഴിക്കും കാറ്റുംപോയി, അവസാനം വള്ളം മുങ്ങുമ്പോള്‍ ആളുകള്‍ രക്ഷപെടുന്നരീതിയില് നാലുപാടും കയ്യും കാലുമിട്ടടിച്ചു വലിഞ്ഞുകയറി കരപറ്റുകയായിരുന്നു !!! അതിലൊരുത്തന് പോലും ദൈവം സഹായിച്ച്,ഫിനിഷിങ്പോയിന്റിന്റെ സൈഡിലേക്ക് നീന്തിയില്ല!! (എങ്ങാനും ജയിച്ചാലോ)
ക്രിക്കറ്റിന്പോയിട്ട് കാഞ്ഞിരപ്പള്ളി സ്കൂളിനോട് പത്തുവിക്കറ്റിന് തോറ്റു..ടോസ്കിട്ടിയപ്പോള് ആദ്യം ബാറ്റ് ചെയ്തതുകൊണ്ട് എതിരാളികള്‍ക്ക് അധികം അടിച്ചുതകര്‍ക്കാനുള്ള അവസരമുണ്ടായില്ല. എന്നിട്ടും, ‘അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘ എന്ന് സംഘാടകരെക്കൊണ്ട് പറയിപ്പിച്ചു..
അങ്ങനെ, ഏത് ഐറ്റത്തിനുപോയാലും അവസാന സ്ഥാനത്തിന് ഒരു വാഗ്ദാനമായിമാറിയ ഞങ്ങള്‍ പരമാവധി മീറ്റുകളില്‍ പങ്കെടുത്ത് ഞങ്ങളെക്കൊണ്ട് പറ്റുന്നപോലെ സ്കൂളിന് ചീത്തപ്പേരു നേടിക്കൊടുത്തു.
ഇങ്ങനെയുള്ള ഒരു ടീമിനെക്കൊണ്ട് എങ്ങനെ ഒരു മെഡല്‍ വാങ്ങിപ്പിക്കാം എന്ന അതിസങ്കീര്‍ണ്ണമായ ചോദ്യത്തിറ്റ്നെ ഉത്തരമന്വേഷിച്ച് കുഴങ്ങിയ സാര്‍ ഒടുവില്‍ എത്തിയത് ഗുസ്തിയിലാണ്.
പരസ്പരം തല്ലുകൂടുന്നതിന് സാറുമ്മാരുടെ അടികൊള്ളാത്ത ഒറ്റ കുഞ്ഞു പോലും സ്കൂളില്‍ ഇല്ലാത്തതുകൊണ്ട്, ഒരു പ്രാക്ടീസും കൊടുക്കാതെ ചുമ്മാ ഗോദയിലേക്കിറക്കി വിട്ടാലും ഒന്നുരണ്ട് മെഡല്‍ എങ്കിലും ഒപ്പിച്ചെടുക്കും എന്നുള്ള അവസ്ഥയായിരുന്നു ... ഒപ്പം, ‘പത്തും ഗുസ്തിയും‘ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പഠിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരു ആഗ്രഹപൂര്‍ത്തീകരണവും... പത്തുവരെ എത്തിയില്ലെങ്കിലും ഗുസ്തി പഠിക്കാം !!!
അന്ന് ഗുസ്തി പരിശീലിപ്പിക്കുന്ന അധികം സ്കൂളുകള്‍ ആ പ്രദേശ്ത്തില്ലായിരുന്നു എന്നതും ഒരു കാര്യമാണ്.
എങ്കിലും അന്നുവരെ സ്കൂളില്‍ പ്രൊഫെഷണല്‍ ഗുസ്തിഅറിയുന്ന ഒരുത്തന് പോലും ഇല്ലാഞ്ഞിട്ടും, അതുവരെയുള്ള മീറ്റുകളില്‍ ഞങ്ങളുടെ പ്രകടനം നേരിട്ട് കണ്ടിട്ടും, ഇത്തരത്തില്‍ റിസ്കുള്ള ഒരൈറ്റം തെരഞ്ഞെടുത്ത സാറിനെ സമ്മതിക്കണം !!!
ഞാന്‍ പിന്നെ അന്നേ സിക്സ്പാക്ക് (ആറാംവാരി എല്ല്)തെളിഞ്ഞുകാണുന്ന ശരീരം ആയിരുന്നതുകൊണ്ട് എന്നെ ഗുസ്തിക്ക് ഇറക്കുന്നതിലുള്ള അപകടത്തെപ്പറ്റി ബോധവാനായിരുന്ന സാറ് നമ്മളെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ല.സംഗതി തട്ടുകിട്ടുന്ന കേസായതിനാല്‍ ഞാന്‍ അധികം അടുക്കാനും പോയില്ല.
ക്രമേണ കാര്യങ്ങള്‍ മാറിമറിഞ്ഞു.. സ്കൂളിലെ കായികതാരങ്ങളുടെ യഥാര്‍ത്ഥ കഴിവ് ഗുസ്തിയിലാണെന്ന് അടുത്ത മീറ്റുകള്‍ തെളിയിച്ചു. ഗുസ്തിക്കാര്‍ സ്കൂളില്‍ താരങ്ങളായി.. നാടന്പട്ടികള്ക്കിടയിലെ ലാബ്രഡോറിനെപ്പോലെ, സാദാ മൂങ്ങകള്ക്കിടയിലെ വെള്ളിമൂങ്ങയെപ്പോലെ, നീര്ക്കോലികള്ക്കിടയിലെ ഇരുതലമൂരിയെപ്പോലെ ഗുസ്തിക്കാരുടെ വില കുത്തനെ ഉയര്‍ന്നു... എന്നെപ്പോലുള്ള ‘സാദാ അത്ലറ്റുകള്’ പുറന്തള്ളപ്പെട്ടു.. ഗുസ്തിക്ക് ചേരാത്തതില്‍(ചേര്ക്കപ്പെടാത്തതില്) ഞാന്‍ അകമേ ദുഖിച്ചു. പുറമേ ഗുസ്തിക്കാര്ക്കുവേണ്ടി കയ്യടിച്ചു..
ഒന്നിനുപിന്നാലെ ഒന്നായി കുറെ ഗുസ്തി മെഡലുകള്‍ സ്കൂളിലെത്തി. (അതുപിന്നെ, ‘മലര്‍ത്തിയടിയെടാ‘, ‘വാരിയലക്കെടാ’ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഗുസ്തിപ്രേമികള്‍ കൊടുത്ത പ്രോത്സാഹനം ചില്ലറയായിരുന്നോ? :-))
ഇതേതുടര്‍ന്ന് പലസ്കൂളുകാരും ഗുസ്തിയിലേക്ക് തിരിഞ്ഞെങ്കിലും അവരൊന്നും നമ്മുടെ അടുത്ത് പിടിച്ചു നിന്നില്ല.. .
അങ്ങനെയുള്ള സമയത്താണ് ഈ മത്സരം വരുന്നത്...
ഗുസ്തിമത്സരം സകലപ്രായത്തിലുള്ളവര്ക്കും ആവേശമായി മാറി.. പണ്ടുകാലത്തു ഗുസ്തി മത്സരങ്ങള്‍ നേരില്‍ കണ്ടിട്ടുള്ള കാരണവന്മാര് അതിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സ്കൂളിലേക്ക് ആരോഗ്യക്കുറവ് വകവയ്ക്കാതെ ആഞ്ഞു നടന്നു... കൊച്ചുകുട്ടികള്‍, ക്ലാസിലെ ഇടിമത്സരങ്ങള്ക്ക് പുതിയ ടെക്നിക്കുകള്‍ തേടി ഓടിയെത്തി.. പെണ്‍കുട്ടികളുടെ ഗുസ്തിയും ഉണ്ടെന്ന് മനസ്സിലാക്കിയതോടെ, നാട്ടിലെ യുവരക്തന്മാരായ സകല ‘ലിയനാര്‍ഡോ കാപ്പിരിയോ‘മാരും ‘ദൃഷ്ടിക് ദോഷന്മാരും‘ സ്കൂള്‍ മുറ്റത്ത് നീറുപോലെ കൂടി... എന്തിനേറെപ്പറയുന്നു, ഗ്രാമം മുഴുവന്‍ ഒരു ഗോദക്കുചുറ്റും അണിനിരന്നു..
നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ഏതോ ഒരു സ്കൂളുമായാണ് കടുത്ത പോരാട്ടം. ബിബിനും ജെണ്സനും ഹരിയും വിഷ്ണുവുമൊക്കെയുള്ള നമ്മുടെ സ്കൂളും ശക്തമാണ്... ആര്‍പ്പുവിളിയും ബഹളവുമായി മത്സരങ്ങള്‍ പുരോഗമിച്ചു. തിരുവനന്തപുരവും ഞങ്ങളും ഒരുപോലെ മുന്നോട്ട്..
അങ്ങനെ വൈകുന്നേരത്തോടെ അവസാന മത്സരം എത്തി.. എഴുപത്തഞ്ച് കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ഗുസ്തിക്കാരനെ നേരിടുന്നത് ഞങ്ങളുടെ ബിബിന്‍.. അതില്‍ ജയിക്കുന്നസ്കൂളിന് ചാമ്പ്യന്‍ഷിപ്പ് കിട്ടും.. ഗ്രൌണ്ട്സപ്പോര്ട്ടിന്റെ ശക്തമായ പിന്തുണയില്‍ മുന്നേറിയ ബിബിന്‍ എതിരാളിയെ മലര്‍ത്തിയടിച്ചു..!!
കാത്തിരുന്ന വിജയം...
അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി, ഞങ്ങളുടെ സ്കൂള്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി..
പക്ഷേ ഇതിനിടയില്‍ പോയിന്റ് നിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് പറഞ്ഞ് തിരുവനതപുരത്തുകാര്‍ അലമ്പുണ്ടാക്കിത്തുടങ്ങി.. ഒടുവില്‍ ഞങ്ങള്‍ക്ക് ട്രോഫി കിട്ടുമ്പോഴും വഴക്ക് തുടര്‍ന്നു.. അധികം താമസിയാതെ നാട്ടുകാരും കേറി ഇടപെട്ടു...
പിന്നെ അവിടെ നടന്നതായിരുന്നു ഗുസ്തി... ഇന്നേവരെ ഒരു ഗ്രീക്കോ-റോമന്‍സ്റ്റൈലിലും കാണാത്ത
ടെക്നിക്കുകള്‍ നാട്ടുകാര്‍ ഗുസ്തിക്കാര്‍ക്കു കാണിച്ചുകൊടുത്തു. പ്രൊഫഷണല്‍സിനെ നാടന്‍ അമച്വേര്‍സ് ഓടിച്ചിട്ട് ‘മലര്‍ത്തിയടിച്ചു’.. പോലീസും സംഘാടകരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയപ്പോഴേക്കുംരാത്രി ഒരുപാടായിരുന്നു...
***
അടുത്ത ദിവസം ...
രാവിലെ ഏഴ് മണിക്ക് പതിവുപോലെ ആറ്റില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട്ടില്‍ നിന്ന് വന്ന് താമസിക്കുന്ന, കോണ്‍ക്രീറ്റ് പണിക്കാരന് മുനിസാമി, പുഴയുടെ ഒത്ത നടുവില്‍ തന്റെ മൂന്നാമത്തെ മുങ്ങല്‍ കഴിഞ്ഞ് പൊങ്ങാല്‍ അല്പം വൈകി.!! ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ട് ആരും അത് മൈന്‍ഡ് ചെയ്തില്ലെങ്കിലും..
അല്പം വൈകിയെങ്കിലും രജനീകാന്ത് സ്റ്റൈലില്‍ ഒരു ലേറ്റസ്റ്റ് ന്യൂസുമായാണ് മുനിസാമി പൊങ്ങിയത്..
വായനിറഞ്ഞ വെള്ളത്തിനിടയിലൂടെ മുനിസാമി ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടു..
“കെടച്ചാച്ച്.. കടവുളേ കെടച്ചാച്ച്!!!”
ഒപ്പം പ്രൂഫും കാണിച്ചു.. കയ്യില്‍ ഒരു ലോഹ വിഗ്രഹം !!!
മുനിസാമിക്ക് ആറ്റില്‍ നിന്നും ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു..
വാര്‍ത്തകേട്ട്, അപ്പുറത്തെ കടവില്‍ കുളിക്കാനെത്തിയ, കോണകം കുത്തിപ്പിഴിയാന്‍ പോലും ആവതില്ലാത്ത അപ്പൂപ്പന് വരെ ഞെട്ടി!! (കക്ഷിയുടെ ആരോഗ്യം(ഇല്ലായ്മ) അനുവദിക്കുന്ന രീതിയില്‍)
പുഴയുടെ നടുവില്‍ നെഞ്ചു വരെ വെള്ളത്തില്‍, ഒരു കയ്യില്‍ വിഗ്രഹം ഉയര്‍ത്തിക്കാട്ടി മറുകൈ അഴിഞ്ഞുവീഴാറായ തോര്‍ത്തില്‍ സപ്പോര്‍ട്ട് ചെയ്ത്, കരിയോയിലടിച്ച ‘സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി‘ പോലെ മുനിസാമി നിന്നു. അല്പം തുണിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ !!
വിഗ്രഹം കിട്ടിയ വാര്‍ത്ത ചിക്കന്‍ഗുനിയ പോലെ പടര്‍ന്നു!!
പറഞ്ഞുപറഞ്ഞ് വിഗ്രഹം സ്വര്‍ണ്ണവും പഞ്ചലോഹവും ഒക്കെയായി... സെക്കന്‍ഡുകള്‍ക്കുള്ളില്‍ കടവില്‍ ആളുകൂടി..
“ദേവിയുടെ വിഗ്രഹം ആയിരിക്കും” ആരോ ഊഹം പറഞ്ഞു. കടവിനോടു ചേര്‍ന്നാണ് കാവ്.. പണ്ട്കാലത്ത് ഇങ്ങനെ കിട്ടിയ വിഗ്രഹമാണത്രേ കാവിലെ പ്രതിഷ്ഠ.. അപ്പോള്‍ ഇതോ...
ആ?
അതുകേട്ടതോടെ കാവിലിരിക്കുന്ന ദേവിവരെ ഞെട്ടിക്കാണണം.. ദൈവത്തിനും ഡ്യൂപ്പോ?
“ഈ പാണ്ടീടെ കയ്യിലാരാ വിഗ്രഹം കൊടുത്തേ? വയ്ക്കെടാ താഴെ...“ ഏതോ ഒരു കാര്ന്നോര് അലറി..
“ദേവീടെ വിഗ്രഹം എങ്ങാനും വെള്ളത്തിലിട്ടാല്‍ കൊല്ലും നിന്നെ...“ അടുത്തയാള്‍..
“വെള്ളത്തില്‍ താഴ്ത്തിപിടിച്ചോ..“ (എന്തിനാണാവോ?)
കരയില്‍ നിന്ന് വന്ന കമന്റുകള്‍ കേട്ട് മുനിസാമി ധര്‍മ്മസങ്കടത്തിലായി...
കരയിലേക്ക് വിഗ്രഹവുമായി വരാന്‍ തുടങ്ങിയ മുനിസാമിയെ ആളുകള്‍ അടുപ്പിച്ചില്ല.. കരയില്‍ കൊണ്ടുവന്ന് അശുദ്ധമാക്കാതിരിക്കാന്‍!!
പാവം മുനിസാമി വെള്ളത്തില്‍ തന്നെനിന്നു.. കയ്യില്‍ ഇരിക്കുന്നത് ചില്ലറ ഐറ്റമല്ലെന്ന് മനസിലായ മുനിസാമിക്ക് ചെറിയ വിറയല്‍ വന്നു തുടങ്ങി..
ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കടന്നുപോയി..
കുറച്ച് കഴിഞ്ഞ്പ്പോള്, കരയില്‍ നിന്ന ആളുകള്‍ക്കിടയില്‍ നിന്ന് ഒരു പയ്യന് വിളിച്ചു പറഞ്ഞു..
“അയ്യേ.. അത് വിഗ്രഹമൊന്നുമല്ല.. ഇന്നലത്തേ ഗുസ്തീടെ ട്രോഫിയാണേ .. അടി കഴിഞ്ഞപ്പം മുതല്‍ കാണാതായതാ.. ”
പതിയെ പതിയെ എല്ലാവരുടേയും മുഖത്തെ ടെന്‍ഷന്‍, ചിരിക്കു വഴിമാറി..
കാര്യം ഇതാണ്... തലേന്ന് ഗുസ്തി കഴിഞ്ഞ് നടന്ന തല്ലില്‍, നാട്ടുകാരുടെ നോണ്‍-ടെക്നിക്കല്‍ ‘മെടയലിന്‘ വിധേയനായ ഏതോ ഒരു ഗുസ്തിക്കാരന് പ്രതികാരാഗ്നി അണക്കാന്‍ വേണ്ടി ആറ്റിലേക്ക് ഓടിയവഴി, ഗുസ്തിട്രോഫി അടിച്ചുമാറ്റിക്കൊണ്ടുവന്ന് എറിഞ്ഞുകളഞ്ഞിട്ട് പോകുകയാണുണ്ടായത് !!!
ഒളിമ്പിക്സ് ദീപശിഖയുമായി പോകുന്ന കാത്തീഫ്രീമാനെപ്പലെ മുനിസാമി ‘വിഗ്രഹവുമായി’ കരയിലേക്ക് വന്നു... സംഭവം സ്കൂള്‍ അധികൃതര്‍ക്ക് ഹാന്റോവര്‍ ചെയ്തു...
വിഗ്രഹമല്ലെന്ന് മനസിലായിട്ടും മുനിസാമിയുടെ വിറയല്‍ മാത്രം മാറിയില്ല..
അതുപിന്നെ, ആ തണുപ്പത്ത്, അരമണിക്കൂര്‍ വെള്ളത്തില്‍ നിന്നാല്‍ ആരാ വിറക്കാത്തത്?!!!
***
കഥയില്‍ അല്പം കാര്യം:
അന്നുമുതല്‍ ഇന്ന്വരെ ബിവറേജ് കോര്‍പ്പറേഷന്റെ ലാഭംപോലെ, എല്ലാക്കൊല്ലവും കൂടുതല്‍കൂടുതല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി, ഇന്ന് കേരളകായികരംഗത്ത് ശക്തമായ സാന്നിധ്യമായ പൂഞ്ഞാര്‍ എസ്എംവി സ്കൂളിലെ മിടുക്കന്മാരായ ഗുസ്തിക്കാരുടേയും, അവരെ മുന്നില്‍ നിന്ന് നയിക്കുന്ന ഞങ്ങളുടെ ഡ്രില്ലുസാറിന്റേയും വിജയഗാഥകള്ക്കുമുന്നില് ഈ പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ (പൂര്‍വ്വ കായികതാരത്തിന്റെ!)പ്രണാമം..

55 comments:
ഹ ഹ. കൊള്ളാം. നന്നായി ചിരിച്ചു. അപ്പോ അതാണ് ഒരു ഗ്രാമത്തിന്റെ (ഗുസ്തി)കഥ!
പിന്നെ, "
ഗ്രൌണ്ട്സപ്പോര്ട്ടിന്റെ ശക്തമായ പിന്തുണയില്‍ മുന്നേറിയ ബിബിന്‍ എതിരാളിയെ !! അസ്തമയ സൂര്യനെ സാക്ഷിനിര്‍ത്തി, ഞങ്ങളുടെ സ്കൂള്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി"
ഇവിടെ എന്തേലും വിട്ടുപോയോ? ആ വാചകം മുഴുമിപ്പിയ്ക്കാത്തതു പോലെ
((((((((((ഠോ)))))))))
ശിഷ്യാ, നമിച്ചിരിക്കുന്നു. ഇതില്‍ ഏതു ഭാഗമെടുത്തു കാണിക്കണമെന്നു അറിയില്ല. എല്ലാ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം.
പ്രയോഗങ്ങളൊക്കെ അതിസുന്ദരം. സിക്സ് പാക്കും, കരിയോയിലിട്ട സ്റ്റാച്യൂവുമൊക്കെ എന്തു മനോഹരം.
ഒരപേക്ഷയുണ്ട്. ഇനി ഇക്കൊല്ലം വേറേ വേണ്ട. ഇതിന്റെ പി.ഡി.എഫ് ഞാന്‍ നൂറു പേര്‍ക്കു അയച്ചേക്കാം.
അനുഗ്രഹിക്കണം
""ഒരു കയ്യില്‍ വിഗ്രഹം ഉയര്‍ത്തിക്കാട്ടി മറുകൈ അഴിഞ്ഞുവീഴാറായ തോര്‍ത്തില്‍ സപ്പോര്‍ട്ട് ചെയ്ത്, കരിയോയിലടിച്ച ‘സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി‘ പോലെ മുനിസാമി നിന്നു.""
kollam !! :D njan aa scene onu alochichu nokaayirunu :D :D
ഇതാണോ എഴുതി പെട്ടിക്കകത്ത് വെയ്ക്കാനൊരുങ്ങിയത്.. ആ കരിയോയിലടിച്ച സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ ഒക്കെ മനസ്സില്‍ കണ്ട് ചിരിച്ചു മടുത്തു. നനായിട്ടുണ്ട്..
കൊള്ളാം മാഷെ
ഒത്തിരി ഇഷ്ട്ടായി
ചുള്ളൻ പോസ്റ്റ്
ആശംസകൾ..........
തിമർപ്പൻ !!
അവസാനം വള്ളം മുങ്ങുമ്പോള്‍ ആളുകള്‍ രക്ഷപെടുന്നരീതിയില് നാലുപാടും കയ്യും കാലുമിട്ടടിച്ചു വലിഞ്ഞുകയറി കരപറ്റുകയായിരുന്നു !!!
എന്നിട്ടും, ‘അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘ എന്ന് സംഘാടകരെക്കൊണ്ട് പറയിപ്പിച്ചു..
പൊതുവേ സ്പോര്‍ട്സ് ഇഷ്ടപ്പെടുന്ന ഒരാളായോണ്ടാണോ എന്തോ, സംഭവം വല്ലാതങ്ങ് ഇഷ്ടപ്പെട്ടു....
ഒരിക്കല്‍ ആയിരത്തഞ്ഞൂറ് മീറ്ററിന് ഇറങ്ങിയ ഞാന്‍, പലരും എന്നെ രണ്ടാമതും ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിട്ടും, ലൂസായി ഊര്‍ന്നുപോകുന്ന ഷോര്‍ട്സ് വലിച്ചുകേറ്റി മനസ്സു തളരാതെ ഓടിയെങ്കിലും, ആയിരത്തിമുന്നൂറ്റിചില്വാനം മീറ്ററില്‍ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത്, അടുത്ത ഐറ്റത്തിനുള്ള പ്രാക്റ്റീസ് തുടങ്ങാന്‍ സമയമായതുകൊണ്ടായിരുന്നില്ല.. ഞാന്‍ ഒറ്റയാള്‍ ഓടിത്തീരാന്‍ നോക്കി ഒഫിഷ്യല്‍സും അടുത്ത മത്സരത്തിനുള്ള ഓട്ടക്കാരും കാത്തുനില്‍ക്കുന്നത് കണ്ടില്ലെന്ന് നടിക്കാനുള്ള മന(തൊലി)ക്കട്ടി ഇല്ലാഞ്ഞിട്ടായിരുന്നു.
ഇത് കിടു, കിക്കിടു :)
ഹ..ഹ..ഹ രസിച്ചു
ശരിക്കും ചിരിച്ചു.
"പറഞ്ഞുപറഞ്ഞ് വിഗ്രഹം സ്വര്‍ണ്ണവും പഞ്ചലോഹവും ഒക്കെയായി..."
ഹ..ഹ. നന്നായി ചിരിച്ചു.
മൊത്തത്തിൽ അടിപൊളി..
പതിവുപോലെ വളരെ നന്നായി ധനേഷ്..അപ്പോള്‍ ഇതായിരുന്നു പനച്ചിപ്പാറയിലെ ഗുസ്തിയുടെ രഹസ്യം അല്ലേ?
എന്തായാലും വിഗ്രഹവുമായി നില്ക്കുന്ന മുനിസ്വാമിയുടെ ചിത്രം അസലായി...
ആശംസകള്‍!
അപ്പൊ പഴയൊരു കായികതാരമാണല്ലേ...
ഗുസ്തിക്കു പോകാഞ്ഞതു നന്നായി.ആ 6 പായ്ക് ഒടിഞ്ഞിരുന്നെങ്കില്‍. പോസ്റ്റ് വായിച്ചു വല്ലാതെ ചിരിച്ചു. thakarthu.
ധനേഷ്,
കിടു പോസ്റ്റ്., നന്നായി രസിപ്പിച്ചു.ഹ ഹ.!!
കമന്റാന്‍ ഒരുപാടുണ്ട്.. അതുകൊണ്ട് എടുത്തുപറയുന്നില്ല..
അടുത്തപോസ്റ്റ് ഇനിയിപ്പോ അടുത്തകൊല്ലം നോക്കിയാല്‍ മതിയല്ലേ ??
"അടുത്തപോസ്റ്റ് ഇനിയിപ്പോ അടുത്തകൊല്ലം നോക്കിയാല്‍ മതിയല്ലേ ??"
ഹ ഹ :):) Ninakkithu thanne kittanam! :)
രസകരമായി ചരിത്രം പറഞ്ഞിരിക്കുന്നു.
:)
ഹോ.. ഒന്നും പറയാനില്ല.. കലക്കി..
ദാ പിടിച്ചോ ഒരു സാഷ്ടാംഗനമസ്കാരം....
നീ പണ്ട് വല്ല അലക്കുകാരനും ആയിരുന്നോ? എന്തൊരു അലക്ക് അളിയാ,,, !
അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘..
അമ്മെ ! തകര്‍ന്നു!.
കുഴൽക്കിണർ,സിക്സ് പാക്ക് ,...ഈ പ്രയോഗങ്ങൾക്കാണ് കാശ്...
ചിരിച്ചോന്നു ചോദിക്കാനുണ്ടോ
മർമ്മം കുത്തിയല്ലേ നർമ്മം !
എന്തിറ്റാ പെട. (കട് - വിശാലമനസ്ക്കന്‍)
നഞ്ചെന്തിന് നാനാഴി. കൊല്ലത്തില്‍ ഇതുപോലെ ഒരെണ്ണം പോരേ ധനേഷേ ? എടുത്തുപറയാന്‍ തുടങ്ങിയാല്‍ പോസ്റ്റ് മൊത്തം കോപ്പി പേസ്റ്റ് ചെയ്യണം. അത് പിന്നെ കോപ്പിയടിച്ചെന്ന് പറഞ്ഞ് വിവാദമാകും.
ഹൌ...എരമ്പീട്ടാ.... :)
ഗുരുവേ ഓര്‍മ്മയുണ്ടോ ഈ മുഖം ?? ഇത്തവണ ഗുരുവിനു കമന്റ് തരുകേലാന്നു വിചാരിച്ചതാ . ( പ്രതികാരം ) . എങ്കിലും വളരെ സിമ്പിളായുള്ള എഴുത്ത് രസകരം തന്നെയാണ് . എടുത്തു എഴുതാന്‍ പോകുന്നില്ല . എന്റെ സീനിയറിന്റെ ബര്‍ത്ത് ഡേ പാര്‍ടിക്ക് പോകാന്‍ നിന്നപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് .
എല്ലാം തകര്‍ത്തു , പ്രത്യേകിച്ചു ഓട്ട മത്സരം .
വിശാലമനസ്കനും അരവിന്ദും നേടിയ ട്രോഫിയിലേയ്ക്കു തന്നെ നിന്റെയും കുതിപ്പ് ധനീഷെ. :)
എടാ ഭയങ്കരാ ... ടിന്റുമോനെ...ഹും ആ ട്രോഫി അടിച്ചു മാറ്റി കുളത്തില്‍ കൊണ്ടിട്ടത് നീയാരുന്നു എന്ന് ഇപ്പോളാണ് മനസിലായത്... 1500 മീറ്റര്‍ ഓടിയ കാര്യം പറഞ്ഞപ്പോഴേ കാര്യം എനിക്ക് പിടി കിട്ടി... കൊല... അറുകൊല... പാവം ഗുസ്തിക്കാര്‍ അവരോടുള്ള അസൂയ തീര്‍ക്കാന്‍ കണ്ടു പിടിച്ച വഴി കൊള്ളാം...
യുവജനോത്സവം ആണല്ലേ ഇതിന്റെ ഒരു കൊളുത്ത്... :-)
ഗംഭീരം ധനേഷേ.
ആലോചിച്ച് ഡിസൈന്‍ ചെയ്ത പോസ്റ്റാണെന്ന് കണ്ടാലേ അറിയാം (എന്നേ പോലെ).
ആദ്യം ചിരിപ്പിച്ചു തുടങ്ങുന്ന പോസ്റ്റ് പിന്നെ പുഞ്ചിരിയില്‍ ടോപ് ഗിയറില്‍ ക്രൂയിസ്സ് ചെയ്തിട്ട് മുനിസ്വാമി സീനിലെത്തിക്കഴിഞ്ഞാല് ഒന്നാം ഗിയറില്‍ ഇരമ്പി വെടിക്കെട്ട് നടത്തുന്നു!
സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടി വന്നപ്പോള്‍ വായ തുറന്ന് ചിരിക്കരുത് എന്ന് കരുതിയത് വെറുതേ ആയി.
പിന്നെ, "...മീറ്റിനെത്തുന്നത് കണ്ടാല്‍, വിത്സണ്കിപ്കേറ്ററിന്റെ ഏറ്റവും ഇളയ അനിയനാണെന്ന് തോന്നുമായിരുന്നു!!" ഇമ്മാതിരി ബുജി പെടകള് ഒഴിവാക്കണം, വിക്കിയില്‍ പോയി തപ്പി ആരാന്നു കണ്ടു പിടിച്ചിട്ട് തിരിച്ചു വന്നു ചിരിക്കാനൊക്കെ വല്യ പാടാ! :-)
എന്തൂനടെ ഇതു നീ എന്ത് എഴുതിയാലും അത് കിടു ആണെന്ന് പറയാന്‍ കുറെ പേരുണ്ടെല്ലോ...ആള്‍ക്കാരുടെ ആസ്വാദന നിലവാരം കുറഞ്ഞോ? ഞാന്‍ ഒരു മുഴുനീള കോമഡി പ്രതീക്ഷിച്ച വായിക്കാന്‍ തുടങ്ങിയെ...വായിച്ചപ്പോള്‍ ഭയങ്കര ബോര്...മേലാല്‍ ഇമ്മാതിരി ഐറ്റം ആയി വന്നാല്‍ ഉണ്ടെല്ലോ ഗുരു ആണെന്ന് ഒന്നും നോക്കത്തില്ല ഇനി ഞാന്‍ എഴുതാന്‍ പ്ലാന്‍ ചെയുന്ന പോസ്റ്റുകള്‍ ആശാന് ഔട്ട് സോര്‍സ് ചെയ്യും പറഞ്ഞേക്കാം ...കോമഡിക്ക് ഒക്കെ ഒരു പരിധി ഇല്ലെടെ?? "കിപ്കേറ്ററിന്റെ ഇളയ അനിയന്"..ഈ ഉപമ ഒക്കെ എവിടുന്നു മുങ്ങി തപ്പി എടുക്കുന്നു എന്ന് പറഞ്ഞു തന്നിട്ടേ ഞാന്‍ ഇനി ഫീസ് തരൂ .
പിന്നെ ഈ മേളില് കമന്റ് ഇട്ട ഗടി എതാടെ? വിത്സണ്കിപ്കേറ്ററിനെ പോലും അറിയില്ല ??....ആഫ്രിക്കകാരന് ആണ് പോലും ആഫ്രിക്കകാരന്....ചെയ് ..കഷ്ടം
എനിക്കറിയാവുന്ന ആകെ ഒരു വിത്സന് തെങ്ങു കേറ്റക്കാരനാ.
ഇനി അവന് ആഫ്രിക്കയില്‍ എങ്ങാനും വന്ന് പേരു മാറ്റിയതാവാമോ?
പോരാഞ്ഞ് ഇന്നത്തെ പത്രവും വായിച്ചില്ല.
ഷമിക്കൂ.
(ടെ വിനു, രന്‍ജി നിങ്ങക്കൊക്കെ അറിയാമോടെ? നിങ്ങളൊക്കെ ഇപ്പൊ പഠിപ്പിസ്റ്റ് ആയാ? ചതിയന്മാര്!)
ചിരിച്ച് പണ്ടാരടങ്ങീ ഗുസ്തിമത്സരം സൂപ്പർ
:D :D
poonjar karan koodiyayath kond serikkum enjoy cheyyan patti. Munisami super :)
സത്യം പറയാല്ലോ അരവിന്ദേ.. ഞങ്ങടെ നാട്ടിലെ തെങ്ങുകയറ്റക്കാരന്റെ പേരു പോലും വില്‍സണ്‍ ന്നല്ല. കേശൂ ന്നാ..
വിത്സണ് കിപ്പ് കേട്ടറിനെ അറിയാതവന്മാരോക്കെ എന്തിനാടാ ബൂലോഗത്ത് ജീവിക്കുന്നത്..ആ ബ്ലോഗും പ്രൊഫൈലും ഡിലീറ്റ് ചെയ്തിട്ടു വല്ല വാര്‍ക്ക പണിക്കും പോയികൂടെ..ചില്ലറ ആണത്രേ ചില്ലറ!
(അമ്മെ!യേത് വിത്സണ്,യേത് കിപ്പ് കേട്ടര് ? അങ്ങനെ തന്നെയല്ലേ പേര്?ഒന്നൂടെ മുകളിലേക്ക് സ്ക്രോള്‍ ചെയ്തു നോക്കട്ടെ-ആത്മഗതം!)
ഹ ഹ .ധനേഷേ, ഒരു നാടിനെയും കാലഘട്ടത്തെയും നല്ല കിടു ആയി അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം.നല്ല നര്‍മം...ഇനിയും തുടരണം കേട്ടോ .
പോസ്റ്റ് ഒരു രക്ഷയുമില്ല കേട്ടോടാ..
അല്ല, ശരിക്കും ഈ കിപ്കേട്ടര് ആരാ?
ഈ സംഭവം ഇവിടെ വന്നത് ഇപ്പൊഴാ അറിഞ്ഞത്..! മിസ്സായേനെ..!
ഇവിടെ എത്തിയപ്പോഴേക്കും ചിരി പൊട്ടിച്ചിരിയായണ്ണാ..-"ഇന്നേവരെ ഒരു ഗ്രീക്കോ-റോമന്‍സ്റ്റൈലിലും കാണാത്ത
ടെക്നിക്കുകള്‍ നാട്ടുകാര്‍ ഗുസ്തിക്കാര്‍ക്കു കാണിച്ചുകൊടുത്തു."
ഇതെങ്ങാനും നിങ്ങള്‍ പോസ്റ്റാതെ വെച്ചിരുന്നേല്..ഹാ..
ഇനി എന്തേലും ത്രെഡ് മനസ്സില്‍ വന്നാല്‍ ‘അങ്ങു വാരിയലക്കിയേക്കണം..’
അഭിനന്ദങ്ങള്‍!
‘മലര്‍ത്തിയടിയെടാ‘, ‘വാരിയലക്കെടാ’(കൂടെ അഞ്ചാറ് തെറിയും) ഇങ്ങനെയൊക്കെ ഞങ്ങളും പറഞ്ഞില്ലേല്‍ ഈ പോസ്റ്റ് വരുമായിരുന്നോ ??
ഈ കിപ്കേട്ടര് ആരാ? ???
ക്രിഷ്ണേട്ടനെന്നാണോ :p :)
ഹഹഹ! അലക്കീര മച്ചാന്-
ആരിക്കണ്ടാ വിത്സന് കിറ്റ്കേറ്റിനെ അറീയാത്തേ? ബ്ലോഗറിന്റെ ടേംസ് ഏന്റ് കണ്ടീഷന്‍സ് അറീല്ലേ>? വില്സന് കിറ്റ്കാറ്റിനെ അറിയാത്തവരു മലയാളം ബ്ലോഗു ചെയ്താല്‍ കേറ്റ് വിന്സ്ലറ്റിന്റെ ബ്ലോഗില്‍ കമന്റിടണം എന്നാ നിയമം.
ബൈ ദ ഭൈ- എനിക്കറീയാവുന്ന രണ്ടു വിത്സന്മാര്-
1- കുറ്റിച്ചാക്ക് ലോന അന്തോണിയുടെ അളിയന്റെ മൂത്തമോള്ടെ കെട്ട്യോന്
2- പിന്നെ ഇമ്മടെ ഭ്ലോഗു കവി കുയൂരു ബില്ശന്
വത്സാ- ധനേഷേ.. പൊസ്റ്റു കലക്കി. വിത്സനെ വയര്കട്ടറും , കേപ്പ്ബട്ട്ലറും ഒക്കെ പ്രയോഗിക്കുമ്പോ അടുത്ത പോസ്റ്റു മുതല്‍ വിക്കി/ഗൂഗിള്‍ ലിങ്ക് കൊടുക്കുമല്ലേ. പ്ലീസ് :)
ഗുസ്തി മത്സരം കലക്കി..
കലക്കന്‍ :-)
തകര്ത്തടുക്കീ ധനേഷ്!!!!
ആദ്യമായിട്ടാ ഞാനീ ബ്ലോഗില്‍ വരുന്നത്.
ഗംഭീരന്‍ :-)
വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും ഒരുപാട് നന്ദി..
ശ്രീ: നന്ദി.. അപ്പോള്‍ തന്നെ തിരുത്തിയിട്ടുണ്ട്.. നന്ദി അറിയിക്കാന്‍ വൈകീന്നേ ഉള്ളൂ.. ;)
പഥിക് ഗുരോ: ഇനി ഇക്കൊല്ലം വേണ്ട എന്ന് ഗുരു പറഞ്ഞാല്‍ വേണ്ട.. അത്രേ ഉള്ളൂ.. :-)
kiths: താങ്ക്സ്
രഞ്ജിത് ചേട്ടാ: നണ്ട്രി, എല്ലാ പ്രോത്സാാഹനങ്ങള്ക്കും....
കൂതറഭായീ, രവീഷ്: താങ്ക്സ്..
ചെല: സന്തോഷം
അരുണ്‍ കായംകുളം : താങ്ക്യൂ ബോസ്
എഴുത്തുകാരി ചേച്ചീ; സന്തോഷം
വശംവദന്‍: നന്ദിയുണ്ടേ
സുനില്ചേട്ടാ: ആരോടും പറയണ്ട.. ;-)
പാവത്താന്‍: ഒരു വിനയം നിറഞ്ഞ സ്മൈലി.. ;-)
സുമേഷ് മേനോന്: ഹിഹി.. ഒന്നും പറയാറായിട്ടില്ല.. ;-)
വാഴേ: വാഴ സുമേഷിനെക്കൊണ്ട് പറഞ്ഞെഴുതിപ്പിച്ച കമന്റല്ലേ എന്ന് ഞാന്‍ സംശയികുന്നു.. ;-)
അനില്‍ ചേട്ടാ: താങ്ക്യൂ
ക്യാപ്പീ: ;-)
വിനു: (ഈശ്വരാ എന്റെ ഈ പോസ്റ്റിനും പ്രശസ്ത ഐടി ബ്ലോഗര്‍ വിനു സേവ്യറിന്റെ കമന്റ് കിട്ടി.. ) സന്തോഷം സന്തോഷം..
ബിലാത്തിച്ചേട്ടാ, മനോജേട്ടാ: സ്ഥിരമായുള്ള ഈ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..
പ്രദീപ്സ്: ശിഷ്യാ.. താങ്ക്യൂസ്..
ശിവ: ശ്ശോ.. ഈ ശിവയുടെ ഒരു സത്യം പറച്ചില്..
ജോബിന്: ഡേയ് ഡേയ്.. ഡോണ്ടു..
അരവി ഗുരോ: നന്ദി.. നന്ദി.. പിന്നെ കിപ്കേറ്റര് പരാമര്‍ശത്തിലെ അബദ്ധം മനസ്സിലായി.. ;-)
(ഈ പോസ്റ്റെഴുതുന്നതിലും സമയമെടുത്തു സെര്‍ച്ചു ചെയ്തു കണ്ടു പിടിച്ചതാ,., എല്ലാം കളഞ്ഞില്ലേ)
ചില്ലറ, വിഷ്ണു, രഞിത്ത്ചേട്ട, വിനൂ, വ്യാസ്,ഒറ്റയാന്, വീഎം: കിപ്കേറ്ററ് ഒരു വിവാദമാക്കി മാറ്റിത്തന്ന എല്ലാവര്ക്കും നന്ദി.. (ഇപ്പൊ വിവാദത്തിനേ മാര്ക്കറ്റുള്ളൂന്നേ!)
വിഷ്ണു: പോട്ടെ, എല്ലവര്‍ക്കും നമ്മളെപ്പോലെ പൊതുവിജ്ജ്ജ്ജ്.. ങാ അതുണ്ടാവില്ലല്ലോ ;-)...
വിഎം: കുറ്റിച്ചാക്ക് കുറ്റിച്ചാക്ക് ലോന അന്തോണിയുടെ അളിയന്റെ മൂത്തമോള്ടെ കെട്ട്യോന്... ഹഹ;-)
പുലി, Melethil: നന്ദി...
കേശവന് നായര്‍: നന്ദി.. എന്നെ പരിചയമുണ്ടോ.. ;-)
കൂട്ടുകാരാ; -) താങ്ക്യൂസ്
രതീഷ് അണ്ണാ: അത്രേ ഉള്ളൂ..
കിച്ചു, കുതിരവട്ടന്‍: സന്തോഷം..
ഭായി: വന്നതിനും കമന്റിയതിനും വളരെ സന്തോഷം.. ;-)
:)
കൊള്ളാം ... വക്രു ...( വക്രദൃഷ്ടിയെ ക്കാള്‍ ഈ പേരല്ലേ നല്ലത് .. ബാലരമ/ഭൂമി -ലെ ഇക്രു പക്രു വിനെ പോലെ - സ്വഭാവോം അത് പോലെ തന്നെ ...)
ചിരിക്കാമല്ലോ എന്ന് കരുതി തന്നെ ആണ് ഈ ബ്ലോഗിലോടു വന്നത് ..
ഇന്ന് വന്നത് പ്രദീപ് ( ദേശം ) വഴി ...
വന്ന കാര്യം സാധിച്ചതിനു ഉപകാരസ്മരണ ..
ഞാന്‍ പിന്നെ അന്നേ സിക്സ്പാക്ക് (ആറാംവാരി എല്ല്)തെളിഞ്ഞുകാണുന്ന ശരീരം ആയിരുന്നതുകൊണ്ട് എന്നെ ഗുസ്തിക്ക് ഇറക്കുന്നതിലുള്ള അപകടത്തെപ്പറ്റി ബോധവാനായിരുന്ന സാറ് നമ്മളെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ല.സംഗതി തട്ടുകിട്ടുന്ന കേസായതിനാല്‍ ഞാന്‍ അധികം അടുക്കാനും പോയില്ല.
ആത്മവിശ്വാസം, ആത്മവിശ്വാസം....
ധനേഷേ സംഗതി അലക്കി പൊളിച്ചു..ഏതു ഗുസ്തിക്കാരനാണേലും നാട്ടുകാരുടെ മെടയല്‍ കിട്ടിയാല്‍ ഗപ്പും കൊണ്ടോടുകയെ നിവൃത്തിയുള്ളൂ..
ധനേഷിന്റെ എല്ലാ പോസ്റ്റുകളും ഞാന്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. എന്റെ ചിരി കേട്ട് വീട്ടിലെ മറ്റംഗങ്ങള്‍ ഓടി വന്നു. പിന്നീടതൊരു കൂട്ടച്ചിരിയായി മാറി. ശ്രീനിവാസന്-സത്യന് അന്തിക്കാട് ടീമിന്റെ ഒരു മുഴുനീള ഹാസ്യ ചിത്രം കണ്ടിറങ്ങിയ പ്രതീതി (സത്യം).
കലക്കി.....
(എനാലും എന്റെ കാത്തി ഫ്രീ കുട്ടി...)
ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
:) kollaam
കൊള്ളാം.നല്ല നര്‍മം...
:=))
ആശാനെ, വര്‍ഷത്തില്‍ ഒരെണ്ണമേ പോസ്റ്റൂ..അല്ലെ..!! എന്തിനാപ്പോ അധികം...ചുമ്മാ പോക്കിയടിക്കാന് വേണ്ടി പറയുവല്ലാ..കലക്കി.
കുറെ നാള് മുന്നേ വന്നു follow ചെയ്തിട്ട് പോയതാ..ഇപ്പൊ എല്ലാടത്തും ഒന്ന് കയറി ഇറങ്ങിയ വഴിക്ക് വീണ്ടും..ചിരിച്ചു പണ്ടാരാടങ്ങി
danesh chettoooo enne orkkunnundooo....pandu nammal ashupathriude munnile kappakolayil cricket kalichittundu.... nammude gusthiyekurichulla blog kalakkiiii kettoooo....njan evide puthiya alaaaa...njan ezhuthan erunna oru sambhavam evide kandathil valare santhoshammmmmm.....thAKARPPANNN.....PINNE AA SCHOOLINU vendinjanum kure medalukal vangi kuttiyittundu...2002 to 2005 vare........
dhanesh chettaaa,,,,anuvadham kudathe ethinte oru copy njan edukkuvaneee......shemikkanam ennu apekshikkunnu.....schoolile oru gusthikaran enna nilakku ennodu shemikkilleeeee??????
@ഹൃദയജാലകം : എടുക്കുന്നതിനൊരു കുഴപ്പവും ഇല്ല.. പക്ഷേ ഗുസ്തിക്കാരുടെ തല്ല് വാങ്ങിത്തരരുത്... :)
ഇങ്ങനെയാണ് ഒരു ഗ്രാമം ഫേമസ് ആവുന്നത് അല്ലെ?
Post a Comment